April 25, 2024

വയനാട് ജില്ലാ സെലക്ഷൻ ചെസ്സ് ടൂർണമെന്റ് സമാപിച്ചു.

0
Img 20190824 Wa0201.jpg
ചെസ്സ് അസോസിയേഷൻ വയനാടിന്റെയും നൈറ്റ് ചെസ്സ് അക്കാഡമിയും   സെറ്റ് കോസിന്റെയും  സംയുക്താഭിമുഖ്യത്തിൽ ജില്ലാ സെലക്ഷൻ ചെസ്സ്  ടുർണമെന്റ് നടത്തി. സ്പോർട്ട്സ് കൗൺസിൽ സെക്രട്ടറി  എ. റ്റി ഷൺമുഖൻ അണ്ടർ 6 സംസ്ഥാന ജേതാവ് എൻ.കെ അമീനയും തമ്മിൽ കരുക്കൾ നീക്കി ഉദ്ഘാടനം ചെയ്തു. ചെസ്സ് അസോസിയേഷൻ സെക്രട്ടറി ഗലീലിയോ ജോർജ്, നൈറ്റ്സ് ചെസ്സ് അക്കാഡമി പ്രസിഡണ്ട് കൽപ്പന ബിജു, ദിനേശൻ, പ്രസിഡണ്ട് എ.ജെ. ഇമ്മാനുവൽ , സദാശിവൻ ചീരാൽ, പി.ആർ.  പ്രജിത്ത് , എൻ കെ സഫറുള്ള , ഷാജു കെ , മംഗളൻ എം.ആർ, സന്തോഷ് റ്റി.ബി, രതീഷ് കുമാർ കെ.ആർ, ബിജു കെ.എസ്, ഒ.എ ബാബു, ജൂനൈസ് കെ.കെ തുടങ്ങിയവർ ആശംസകൾ അറിയിച്ചു. സീനിയർ വിഭാഗം, വി.ആർ.സന്തോഷ്  ചാമ്പ്യനായി , അണ്ടർ 11ആൺകുട്ടികൾ,  വി.എസ്. അഭിനവ് രാജ്  ചാമ്പ്യനായി. അണ്ടർ 11 പെൺകുട്ടികളുടെ വിഭാഗത്തിൽ    പർവണേന്ദു പ്രജിത്ത് ചാമ്പ്യനായി. സീനിയർ വിഭാഗം, പ്രണീഷ് കുമാർ, ശ്രീരാഗ്പദ്മൻ,  എൻ.ഡി.സതീഷ് . എന്നിവർ യഥാക്രമം 2, 3, 4 സ്ഥാനം പങ്കിട്ടു, അണ്ടർ 11 വിഭാഗത്തിൽ  രോഹൻ എബി രണ്ടാം സ്ഥാനവും ,ആൻ സന്തോഷ്‌  പെൺകുട്ടികളുടെ വിഭാഗത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി വിജയികൾക്ക് ഡെപ്യൂട്ടി തഹസിൽദാർ കെ. രാമകൃഷ്ണൻ  സമ്മാനങ്ങൾ നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *