April 20, 2024

ക്ഷീര മേഖലക്ക് പ്രത്യേക പദ്ധതി വേണം:ജനാധിപത്യ കേരള യൂത്ത് ഫ്രണ്ട്

0
Screenshot 2019 08 24 15 13 07 599 Com.google.android.gm .png
പുൽപ്പള്ളി:
ജനാധിപത്യ കേരള യൂത്ത് ഫ്രണ്ട് വയനാട്
കേന്ദ്ര-സംസ്ഥാന ഗവര്‍മെന്‍റെുകള്‍  വയനാട്ടിലെ കർഷകരുടെയും ക്ഷീരകർഷകരുടെയും രക്ഷയ്ക്ക് പദ്ധതികൾ ആവിഷ്കരിക്കണം – ജനാധിപത്യ കേരള യൂത്ത് ഫ്രണ്ട്
കാലാവസ്ഥാ വ്യതിയാനങ്ങളും വന്യമൃഗശല്യവും വര്‍ദ്ധിച്ച തോതിലുള്ള ഉൽപ്പാദനച്ചിലവും, കനത്ത പ്രളയക്കെടുതിയും മൂലം തകർന്നടിഞ്ഞ കാർഷികമേഖലയുടെയും, ക്ഷീരകര്‍ഷക മേഖലയുടെയും പുനരുദ്ധാരണത്തിന് കേന്ദ്ര സംസ്ഥാന ഗവര്‍ണമെന്‍റെുകള്‍ പുതിയ പദ്ധതികൾ ആവിഷ്കരിക്കുവാൻ തയ്യാറാകണമെന്ന് ജനാധിപത്യ കേരള യൂത്ത് ഫ്രണ്ട്
വയനാട് ജില്ലാ പ്രവർത്തക സമ്മേളനം ആവശ്യപ്പെട്ടു. വയനാട്ടിലെ സാധാരണ കർഷകർ ഇപ്പോൾ പൂർണമായും ആശ്രയിക്കുന്നത് ക്ഷീരമേഖലയെയാണ്. ക്ഷീരകർഷകരെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്താൻ ഇനിയെങ്കിലും കേന്ദ്ര ഗവര്‍ണമെന്‍റ് തയ്യാറാകണം. ക്ഷീരകർഷകർ കടുത്ത പ്രതിസന്ധിയിലാണ്. പാല്‍ഉൽപാദനത്തിന് ചിലവും, കാലിത്തീറ്റയുടെ വില വർധനവും പ്രളയക്കെടുതിയിൽ പച്ചപ്പുല്ലും, ഉണക്കപ്പുല്ലും പൂർണ്ണമായും നഷ്ടമായതും അവരെ അങ്കലാപ്പിലാക്കിയിട്ടുണ്ട്. ഒരു കിലോഗ്രാം കാലിത്തീറ്റക്ക് ഇപ്പോൾ വില 24 രൂപയാണ്. കർഷകന് പാലിന് ഇപ്പോൾ ലഭിക്കുന്നത് ശരാശരി ഒരു ലിറ്ററിന് 35 രൂപയിൽ താഴെയാണ്. പാൽ ഉത്പാദകന് പണിക്കൂലി പോലും കിട്ടാത്ത അവസ്ഥയാണ് എന്ന് യോഗം ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ പാലിന്‍റെ വില ചുരുങ്ങിയത് 50 രൂപയായി വർധിപ്പിച്ചില്ലെങ്കിൽ ക്രമേണ ക്ഷീരകർഷകർ ഈ മേഖലയെ പൂർണമായും കൈവിടുവാന്‍ നിർബന്ധിതരാകും എന്ന് യോഗം മുന്നറിയിപ്പ് നൽകി. ഇപ്പോള്‍ ഗവര്‍ണമെന്‍റും മറ്റും പ്രഖ്യാപിക്കുന്ന കോടികളുടെ സഹായം ഫലത്തിൽ ലഭിക്കുന്നത് ചുരുങ്ങിയ നാമമാത്രമായ കർഷകർക്ക് മാത്രമാണ്. തമിഴ്നാട് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പാലിന് ലിറ്ററിന് ആറ് രൂപ ഒറ്റയടിക്ക് വർധിപ്പിച്ചിട്ടുണ്ട്. ക്ഷീരമേഖലയെ സംരക്ഷിക്കുവാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ പാലിനു വേണ്ടി നാളെ സംസ്ഥാനം മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരുമെന്നും യോഗം അഭിപ്രായപ്പെട്ടു.
 ജില്ലാ യൂത്ത് ഫ്രണ്ട് പ്രവർത്തകരുടെ സമ്മേളനം പുൽപ്പള്ളി YMCA ഹാളിൽ സംസ്ഥാന ജനറൽ ജനറൽ സെക്രട്ടറി എബി പൂക്കൊമ്പില്‍ ഉത്ഘാടനം ചെയ്തു. പ്രസിഡണ്ട് ജിനീഷ് ബാബു അധ്യക്ഷത വഹിച്ചു. ജോണ്‍സന്‍ ഒ.ജെ.,  സിബി ജോണ്‍, അനൂപ് തോമസ്, ബിനോയ് ജോസഫ്, സുനിൽ അഗസ്റ്റിന്‍, ക്ലീറ്റസ് മുതിരക്കാലായിൽ. ജോബി പി ജെ, ജോസ് കെ കെ, വിൽസൺ നെടുംകൊമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു. പുതിയ ജില്ല ഭാരവാഹികളായ ജോൺസൺ ഒ.ജെ. (പ്രസിഡണ്ട്) സിബി ജോൺ (സെക്രട്ടറി) ക്ലീറ്റസ് മുതിരക്കാകാലായിൽ (വൈസ് പ്രസിഡണ്ട്‌) അനൂപ്‌ തോമസ്, ബിനോയ് ജോസഫ് (സെക്രട്ടറിമാർ) ജിജോ ജോസഫ് (ട്രഷറർ) തുടങ്ങിയവരെ തിരഞ്ഞെടുത്തു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *