April 27, 2024

ടൂറിസ്റ്റ് സ്പോട്ടുകൾ കിലോ മീറ്റർ സഹിതം അറിയാം.: പുതിയ ആപ്പുമായി ട്രിപ്പ് അൺടോൾഡ്.

0
Img 20190824 Wa0288.jpg
 ടൂറിസ്റ്റ് സ്പോട്ടുകൾ കിലോ മീറ്റർ സഹിതം അറിയാം.: പുതിയ ആപ്പുമായി ട്രിപ്പ് അൺടോൾഡ്.
സി.വി.ഷിബു.
യാത്രക്ക് ഒരുങ്ങുന്ന ആളിന്റെ  ചുറ്റുമുള്ള ടൂറിസ്റ്റ് സ്പോട്ടുകൾ കിലോമീറ്റർ സഹിതം അറിയാം.. പുതിയ ആപ്പുമായി ട്രിപ്പ് അൺടോൾഡ്.
ഇനി ടൂർ പോവുമ്പോൾ സ്ഥലത്തെത്തി അവിടെ കാണേണ്ട സ്ഥലങ്ങൾ ഏതൊക്കെയാണെന്ന് ആരോടും ചോദിച്ചു ബുദ്ധിമുട്ടേണ്ട. . ഏതൊരു സ്ഥലത്തു പോയാലും നിങ്ങൾക്ക്  ചുറ്റുമുള്ള എല്ലാ ടൂറിസ്റ്റ് സ്പോട്ടുകളും കിലോമീറ്റർ സഹിതം അറിയാൻ കഴിയുന്ന ഒരു ആപ്പാണ് ട്രിപ്പ് അൺടോൾഡ്. ജി പി എസ് സംവിധാനത്തിന്റെ സഹായത്തോടുകൂടി നിങ്ങൾ യാത്ര ചെയ്യുമ്പോൾ  നിങ്ങളുടെ ചുറ്റുമുള്ള എല്ലാ സ്പോട്ടുകളും കിലോ മീറ്റർ സഹിതം ആപ്പിൽ അപ്ഡേറ്റ് ആവും. www.tripuntold.com എന്ന വെബ്‌സൈറ്റ് വഴി മൊബൈൽ ഫോണിൽ ഇൻസ്റ്റാൾ ചെയ്തും വെബ് ബ്രൌസർ വഴി നേരിട്ടും ആപ്പ് ഉപയോഗിക്കാം.
നിങ്ങൾ യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന സ്ഥലം മുൻകൂട്ടി സെർച്ച് ചെയ്താൽ ആ സ്ഥലത്തെ പറ്റിയുള്ള  വിവരങ്ങളോടൊപ്പം അതിനു അടുത്തുള്ള എല്ലാ ടൂറിസ്റ്റ് സ്പോട്ടുകളും കിലൊമീറ്റർ സഹിതം കാണാം. ഓരോരുത്തരുടെയും  അഭിരുചിക്കനുസരിച്ചുള്ള സ്ഥലങ്ങൾ കണ്ടെത്താം എന്നതും ആപ്പിന്റെ പ്രതേകതയാണ്. ഫാമിലി, അഡ്വഞ്ചർ, റൊമാന്റിക്, ഹെറിറ്റേജ്, പീസ് തുടങ്ങി ഒരാൾ  യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന രീതിയും, ഹിൽ സ്റ്റേഷൻ, ബീച്ച്, ഫോറസ്റ് തുടങ്ങി നിങ്ങൾ കാണാൻ ആഗ്രഹിക്കുന്ന തരത്തിലുള്ള സ്ഥലങ്ങൾ മാത്രമായും ഇതിൽ ഫിൽറ്റർ ചെയ്തെടുക്കാം. 
ഓരോ സ്പോട്ടിനും ഫോട്ടോ അപ്‌ലോഡ് ചെയ്യുവാനും, യാത്രാവിവരണങ്ങൾ എഴുതുവാനും സംശയങ്ങൾ മറ്റു സഞ്ചാരികളോട് ചോദിച്ചു ഉത്തരം കണ്ടെത്തുനിന്നതിനും ആപ് വഴി സാധിക്കും. ഇന്ത്യയിലെതന്നെ ഏറ്റവും വലിയ യാത്ര വിവര  ശേഖരണമായി വളർന്നുകൊണ്ടിരിക്കുന്ന ഈ ആപ്പ്ളിക്കേഷനിൽ പുതിയ സ്ഥലങ്ങൾ ഉൾപ്പെടുത്തുന്നതും സഞ്ചാരികൾ തന്നെയാണ്. കൊച്ചി ആസ്ഥാനമായ സോഫ്റ്റ് വെയർ കമ്പനിയിലെ രണ്ട് യുവാക്കൾ രണ്ട് വർഷമായി നടത്തിയ ഗവേഷണങ്ങൾക്കൊടുവിലാണ് ആപ് വികസിപ്പിച്ചത്. അടുത്തിടെയാണ് പൂർണ്ണമായ രീതിയിൽ സേവനം ലഭ്യമായി തുടങ്ങിയത്. രാജ്യത്തെ ഏറ്റവും വലിയ ട്രാവൽ കമ്യൂണിറ്റി പ്ലാറ്റ്ഫോം ആകുക എന്നതാണ് ലക്ഷ്യമെന്ന് ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന മൂവാറ്റുപുഴ സ്വദേശികളായ സംരംഭകർ പറഞ്ഞു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *