August 13, 2026

പുത്തുമല; തിരച്ചല്‍ തുടരും: ഇന്നത്തെ തിരച്ചിൽ വിഫലം

0
By ന്യൂസ് വയനാട് ബ്യൂറോ

പുത്തുമല ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്ക് വേണ്ടിയുളള തിരച്ചില്‍ പ്രാദേശികമായി തുടരും. മകന്‍ ഷഫീറിന്റെ ആവശ്യപ്രകാരം ഇന്ന്   ഹംസയ്ക്കു വേണ്ടി നടത്തിയ തിരച്ചില്‍ വിഫലമായിരുന്നു. വീടും  മസ്ജിദിനോട് ചേര്‍ന്ന ഭാഗങ്ങളിലായിരുന്നു തിരച്ചില്‍. ഫയര്‍ഫോഴ്‌സ്, പൊലീസ്, ഫോറസ്റ്റ്, നാട്ടുകാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശ്രമം. ഉരുള്‍പൊട്ടലില്‍ കാണാതായ 17 പേരില്‍ 12 പേരുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. ഇനി കണ്ടെത്താനുള്ളത് അഞ്ചുപേരെയാണ്. അവസാനം കണ്ടെത്തിയ രണ്ടു മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. രാസപരിശോധ ഫലം അടുത്തദിവസം ലഭിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *