April 25, 2026

പുത്തുമലയിൽ ലഭിച്ച ഒരു മൃതദേഹം തിരിച്ചറിഞ്ഞു: പൊള്ളാച്ചി സ്വദേശിയുടെ മൃതദേഹം ബന്ധുക്കൾക്ക് നൽകും.

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:

മേപ്പാടി പുത്തുമല ദുരന്തത്തിൽ കാണാതായ വർക്ക് വേണ്ടിയുള്ള തിരച്ചിലിനിടയിൽ കഴിഞ്ഞ ഓഗസ്റ്റ് 18 ഞായറാഴ്ച ഏലവയലിന് സമീപം സൂചിപ്പാറ വെള്ളച്ചാട്ടത്തിനടുത്തായി കണ്ടെത്തിയ പുരുഷന്റെ മൃതദേഹത്തിന്റെ രാസപരിശോധന ഫലം പുറത്തുവന്നു. മൃതദേഹം തമിഴ്നാട് പൊള്ളാച്ചി സ്വദേശി പുഷ്പരാജിന്റെ മകൻ ഗൗരീശങ്കർ (26) ന്റെതാണെന്ന് ഉറപ്പായി. കണ്ണൂർ ഫോറൻസിക് ലാബിൽ നടത്തിയ പരിശോധനാഫലം അൽപസമയം മുൻപാണ് ലഭിച്ചത്. മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. മൃതദേഹം കണ്ടെത്തിയ ഉടനെതന്നെ ദുരന്തത്തിൽ കാണാതായ പുത്തുമല സ്വദേശി അണ്ണയ്യന്റെ ബന്ധുക്കൾ മൃതദേഹം അണ്ണയ്യന്റെ താണെന്ന് അവകാശപ്പെട്ടിരുന്നു. തുടർന്നാണ് പോസ്റ്റുമോർട്ടത്തിനുശേഷം രാസ പരിശോധനയ്ക്കായി സാമ്പിൾ അയച്ചത്. ഇനി തിങ്കളാഴ്ച കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹത്തിന്റെ രാസപരിശോധന ഫലം പുറത്തുവരാനുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *