ബാണാസുര ഡാമിന്റെ മൂന്ന് ഷട്ടറുകളും തുറന്നു: നീരൊഴുക്ക് സെക്കൻഡിൽ 24.5 ക്യുബിക് മീറ്റർ.
ബാണാസുര സാഗർ ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിൽ മഴ തുടരുന്നതിനാൽ ഡാമിലെ ജലനിരപ്പ് അപ്പർ റൂൾ ലെവലിന് മുകളിൽ ഉയരാതിരിക്കാൻ, കൂടുതൽ ആയി ഒഴുകി എത്തുന്ന മഴവെള്ളം കരമാൻ തോടിലേക്ക് ഒഴുക്കി വിടുന്നതിന്
ചൊവ്വാഴ്ച രാവിലെ 10.30 മണി മുതലാണ് ബാണാസുര സാഗർ ഡാമിന്റെ മൂന്നാമത്തെ ഷട്ടർ 10 സെന്റിമീറ്റർ തുറന്ന് ജലം മിതമായ തോതിൽ പുറത്തേക്ക് ഒഴുക്കി തുടങ്ങിയത്. ,മൂനാമത്തെ ഷട്ടർ കൂടി തുറന്നപ്പോൾ നീരൊഴുക്ക് സെക്കൻഡിൽ 17 കുബിക് മീറ്റർ എന്നതിൽ നിന്നു സെക്കൻഡിൽ 24.5 കുബിക് മീറ്റർ ആയി വർധിച്ചു. . ഇതു മൂലം കരമാൻ തോടിലെ ജലനിരപ്പ് നിലവിൽ ഉള്ളതിനേക്കാൾ 10 സെൻറീമീറ്റർ മുതൽ 15 സെൻറീമീറ്റർ വരെ വർദ്ധന ഉണ്ടാകാനുള്ള സാധ്യത ഉള്ളതിനാൽ പരിസരവാസികൾ പുഴയിൽ ഇറങ്ങുവാൻ പാടില്ല. ,ഇരു കരകളിലും ഉള്ള താമസക്കാർ അതീവ ജാഗ്രത പാലിക്കേണ്ടതാണ്..
Leave a Reply