May 29, 2026

മാര്‍ജിന്‍മണി വായ്പ; ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നിലവില്‍ വന്നു

0
By ന്യൂസ് വയനാട് ബ്യൂറോ


വ്യവസായ വകുപ്പ് മുഖേന മാര്‍ജിന്‍മണി വായ്പ എടുത്ത വ്യവസായ സംരംഭകരെ സഹായിക്കുന്നതിനായി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രഖ്യാപിച്ചു. 2019 നവംബര്‍ ഏഴുവരെയുള്ള കാലയളവില്‍ നിബന്ധനകള്‍ക്ക് വിധേയമായി വായ്പാ കുടിശ്ശിക തീര്‍പ്പാക്കാം. നിലവിലെ വായ്പ കുടിശ്ശികയില്‍ പിഴ പലിശ പൂര്‍ണ്ണമായും ഒഴിവാക്കും. സാധാരണ പലിശ 100 ശതമാനമായി നിജപ്പെടുത്തിയും 50 ശതമാനം പലിശ ഒഴിവാക്കിയും ആനുകൂല്യം ലഭിക്കും. വായ്പ എടുത്തയാള്‍ മരിച്ചു പോകുകയും സ്ഥാപനം പ്രവര്‍ത്തന ശൂന്യമായി ആസ്തിയൊന്നും ഇല്ലാതെയും വന്നാല്‍ വായ്പ പൂര്‍ണ്ണമായും ഒഴിവാക്കും.  

   കൂടുതല്‍ വിവരങ്ങള്‍ക്ക്:  ജില്ലാ വ്യവസായ കേന്ദ്രം, മുട്ടില്‍ 04936 202485, വൈത്തിരി താലൂക്ക് വ്യവസായ ഓഫീസ്- 8547068477, മാനന്തവാടി താലൂക്ക് വ്യവസായ ഓഫീസ്- 8593012502 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *