May 8, 2024

അനധികൃത വൃദ്ധമന്ദിരം: താമസക്കാരെ മാറ്റി

0

 മുട്ടില്‍ ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡ് പറളിക്കുന്നില്‍ അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന വൃദ്ധമന്ദിരത്തിലെ താമസക്കാരെ സര്‍ക്കാര്‍ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലേയ്ക്ക് മാറ്റി.  ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന വാഴവറ്റ ജ്യോതി നിവാസ് സൈക്കോസോഷ്യല്‍ റീഹാബിലിറ്റേഷന്‍ സെന്റര്‍, നടവയല്‍ ഓസ്സാനാം ഭവന്‍ എന്നിവിടങ്ങളിലേക്കാണ് അഞ്ചു പേരെ വീതം മാറ്റി താമസിപ്പിച്ചത്. മേപ്പാടി വിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രണ്ടുപേരെ പിന്നീട് ഒസ്സാനാം ഭവനില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സ്ഥാപനം നടത്തുന്നത് അനധികൃതമായാണെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. വൃദ്ധ മന്ദിരത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് യാതൊരു രേഖകളും താമസക്കാരെ സംബന്ധിച്ച വിവരങ്ങളും ലഭ്യമല്ലെന്ന് സാമൂഹ്യനീതി വകുപ്പ് നടത്തിയ പരിശോധനയില്‍ വ്യക്തമായിരുന്നു.  
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *