November 8, 2026

നെയ് കുപ്പയുടെ ദുരിതം ഹിന്ദിയിൽ രാഹുലിന് മുമ്പിൽ വിവരിച്ച് കോളനിവാസിയായ മീന.

0
IMG-20190828-WA0455.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
നടവയൽ:
പുനരധിവാസവും നഷ്ടപരിഹാരവും വയനാടിന് വെല്ലുവിളിയാണന്ന് രാഹുൽ ഗാന്ധി എം.പി.പറഞ്ഞു. നടവയൽ നെയ് കുപ്പയിൽ ദുരിത ബാധിതരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
പ്രളയത്തിന് ശേഷം ദുരിതം അനുഭവിച്ചവരെ പുനരധിവസിപ്പിക്കു  ന്നതിനും അർഹമായ നഷ്ട പരിഹാരം നൽകുന്നതും ഒരു വെല്ലുവിളിയായി തുടരുന്നു.ഇവർക്ക് സുരക്ഷിതമായ ഭൂമി കണ്ടെത്തുക എന്നതാണ് പ്രധാനം. കൂടാതെ ഇവിടങ്ങളില വന്യമൃഗശല്യത്തിന്  പെട്ടന്നുള്ള  നടപടി അസാധ്യമാണ്. ശാശ്വത പരിഹാരമാണ് ആവശ്യം. അതിനനുസരിച്ചുള്ള സംവിധാനം ഏർപ്പെടുത്തണം ഇത്തരം കാര്യങ്ങൾ മുഖ്യമന്ത്രിയോടും, ജില്ലാ ഭരണാധികാരികളോടും  നേരിൽ സംസാരിച്ചു .പരിഹാരം കാണുമെന്ന് ഉറപ്പ് നൽകി.
നെയ്കുപ്പ കോളനികളിലെ ദുരവസ്ഥയെ കുറിച്ച് കോളനിയിലെ വിദ്യാസമ്പന്നയായ മീന ഹിന്ദിയിൽ അവതിപ്പിച്ചത് ശ്രദ്ധേയമായി .കോളനിയിൽ അടിസ്ഥാന സൗകര്യങ്ങളുടെ കുറവും വന്യ മൃഗൃശല്ല്യവും രാഹുലിന്റെ ശ്രദ്ധയിൽപ്പെടുത്തി.
(ഫോട്ടോ .: എം.പി.ഓഫീസ് ഉദ്ഘാടന ചടങ്ങ് കൽപ്പറ്റ)
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *