August 13, 2026

കല്‍പ്പറ്റയില്‍ രാഹുല്‍ഗാന്ധി എം പിയുടെ ഓഫീസ് തുറന്നു

0
IMG-20190828-WA0382.jpg
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: വയനാട് ലോക്‌സഭാ മണ്ഡലം എം പി രാഹുല്‍ഗാന്ധിയുടെ ഓഫീസ് കല്‍പ്പറ്റയില്‍ പ്രവര്‍ത്തനം തുടങ്ങി. ഓഫീസിന്റെ ഉദ്ഘാടനം രാഹുല്‍ഗാന്ധി എം പി നിര്‍വഹിച്ചു. വയനാട്ടിലെ പ്രളയബാധിതമേഖലകള്‍ സന്ദര്‍ശിക്കുന്നതിനിടെ വൈകിട്ട് അഞ്ചരയോടെയായിരുന്നു കല്‍പ്പറ്റ സിവില്‍ സ്റ്റേഷന്‍ പരിസരത്തെ ഗൗതം ബില്‍ഡിംഗിലെത്തി അദ്ദേഹം ഓഫീസ് ഉദ്ഘാടനം നിര്‍വഹിച്ചത്. ഓഫീസ് നോക്കി കണ്ട രാഹുല്‍ഗാന്ധി പൊഴുതന ഗ്രാമപഞ്ചായത്തിലെ വീടും കൃഷിയും നശിച്ച 11 പേരുടെ ഫയല്‍ തുടര്‍നടപടികള്‍ക്ക് കൈമാറുന്നതിനായി ഒപ്പിട്ടു. ഓഫീസിലെ രജിസ്റ്ററുകളിലും ഒപ്പിട്ട ശേഷം രാഹുല്‍ഗാന്ധി ബില്‍ഡിംഗ് കോമ്പൗണ്ടില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയിലെത്തി സദസിനെ അഭിസംബോധന ചെയ്തു. തുടര്‍ന്ന് തുര്‍ക്കി ജീവന്‍രക്ഷാസമിതിക്കുള്ള ഉപകരണങ്ങളും അദ്ദേഹം വിതരണം ചെയ്തു. ഓഫീസ് ഉദ്ഘാടനച്ചടങ്ങില്‍ എ ഐ സി സി ജനറല്‍ സെക്രട്ടറിമാരായ ഉമ്മന്‍ചാണ്ടി, മുകുള്‍വാസ്‌നിക്, കെ സി വേണുഗോപാല്‍, സാദിഖലി ശിഹാബ് തങ്ങള്‍, ഡി സി സി പ്രസിഡന്റ് ഐ സി ബാലകൃഷ്ണന്‍, എ പി അനില്‍കുമാര്‍ എം എല്‍ എ, എന്‍ സുബ്രഹ്മണ്യന്‍, ടി സിദ്ദിഖ്, എന്‍ ഡി അപ്പച്ചന്‍, പി പി എ കരീം, കെ സി റോസക്കുട്ടിടീച്ചര്‍, പി കെ ജയലക്ഷ്മി, കെ എല്‍ പൗലോസ്, പി വി ബാലചന്ദ്രന്‍, പി പി ആലി, കെ കെ അബ്രഹാം, എം എസ് വിശ്വനാഥന്‍, കെ കെ അഹമ്മദ്ഹാജി, റസാഖ് കല്‍പ്പറ്റ, കെ വി പോക്കര്‍ഹാജി, വി എ മജീദ്, എന്‍ കെ വര്‍ഗീസ്, എം സി സെബാസ്റ്റ്യന്‍, പ്രവീണ്‍ തങ്കപ്പന്‍, ഭൂപേഷ്, എന്‍ കെ റഷീദ്, സി മൊയ്തീന്‍കുട്ടി, കെ ബി നസീമ തുടങ്ങിയ യു ഡി എഫിന്റെ സമുന്നതരായ നിരവധി നേതാക്കള്‍ അദ്ദേഹത്തോടൊപ്പം ഓഫീസ് ഉദ്ഘാടനച്ചടങ്ങുകളില്‍ സന്നിഹിതരായിരുന്നു. 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *