August 12, 2026

റവന്യൂ വകുപ്പിനെ ശാസ്ത്രീയമായി പുനഃസംഘടിപ്പിക്കണമെന്ന് കേരള റവന്യൂ ഡിപ്പാർട്ട്മെൻറ് സ്റ്റാഫ് അസോസിയേഷൻ

0
IMG_3347.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: റവന്യൂ വകുപ്പിനെ ശാസ്ത്രീയമായി പുനഃസംഘടിപ്പിക്കുക, ശംബള പരിഷ്ക്കരണ ഉത്തരവുകൾ നടപ്പിലാക്കുക. റവന്യൂ ഓൺലൈൻ സേവനങ്ങൾ ജനസൗഹൃദമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കേരള റവന്യൂ ഡിപ്പാർട്ട്മെൻറ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റ് പടിക്കൽ മാർച്ചും ധർണ്ണയും നടത്തി. കേരള റവന്യൂ ഡിപ്പാർട്ട്മെൻറ് സ്റ്റാഫ് അസോസിയേഷൻ  സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ജെ. ഹരിദാസ് ധർണ്ണ  ഉദ്ഘാടനം ചെയ്തു. നിരന്തര പോരാട്ടത്തിലൂടെ സംഘടന നേടിയെടുത്ത ആനുകൂല്യങ്ങൾ സംരക്ഷിക്കുന്നതിനായി ജീവനക്കാരുടെ  കൂട്ടായ്മ കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം സൂചിപ്പിച്ചു. ജോയിന്റ് കൗൺസിൽ ജില്ലാ പ്രസിഡണ്ട് എം.കെ. രാമകൃഷ്ണൻ, സെക്രട്ടറി പി.എൻ മുരളീധരൻ , വനിതാ വിങ്ങ് ജില്ലാ പ്രസിഡണ്ട് പി.പി. റഷീദ, എം.പി.ജയപ്രകാശ് എന്നിവർ പ്രസംഗിച്ചു കെ.രവി നന്ദി പ്രകാശിപ്പിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *