April 26, 2026

എട്ടുനോമ്പാചരണവും ദൈവമാതാവിന്റെ ജനനപ്പെരുന്നാളും സെപ്തംബര്‍ 1 മുതല്‍ 8 വരെ

0
By ന്യൂസ് വയനാട് ബ്യൂറോ
കൊയിലേരി സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പളളിയില്‍ എട്ടുനോമ്പാചരണവും പരിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാളും സെപ്തംബര്‍ 1 മുതല്‍ 8 വരെ തീയതികളില്‍ നടത്തപ്പെടും
1-ാം തിയതി ഞായറാഴ്ച രാവിലെ വികാരി ഫാ. എബ്രഹാം ആശാരിപറമ്പില്‍ കൊടിയയുര്‍ത്തും. തുടര്‍ന്ന് പ്രഭാതപ്രാര്‍ത്ഥനയ്ക്കും, വി.കുര്‍ബ്ബനയ്ക്കും ഫാ.വര്‍ഗ്ഗീസ് കണിയാപറമ്പില്‍ നേതൃത്വം നല്‍കും 2മുതല്‍ 7വരെ തീയതികളില്‍ 
വൈകുന്നേരം 5.30ന് ജപമാലയും, വി.കുര്‍ബാനയും, വചന പ്രഘോഷണവും ഫാ. സാമുവല്‍ ഒ.ഐ.സി., ഫാ.എല്‍ദോ കാഞ്ഞിരമലയില്‍, ഫാ. വര്‍ഗ്ഗീസ് കടക്കേത്ത്, ഫാ.തോമസ് തുണ്ടിയില്‍, ഫാ. വര്‍ഗ്ഗീസ് പന്തപ്പിളളില്‍, ഫാ. ജോയി പുല്ലന്‍കുന്നേല്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടത്തപ്പെടും. എട്ടിന് നടക്കുന്ന പ്രധാന തിരുനാള്‍ ദിനമായ രാവിലെ 7.30ന്  പ്രഭാത പ്രാര്‍ത്ഥനനയും, എട്ട് മണിക്ക് തിരുനാള്‍ കുര്‍ബാനയും മാനന്തവാടി പ്രോട്ടോവികാരി ഫാ.ലൂക്കോസ് പളളിപടിഞ്ഞാറ്റേതിലിന്റെ നേതൃത്വത്തില്‍ നടത്തപ്പെടും. എല്ലാദിവസവും വചന പ്രഘാഷണവും, ജപമാലയും ഉണ്ടായിരിക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *