വയനാട് സബ്ബ് കളക്ടർ മാനന്തവാടി നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സണെ അപമാനിച്ചുവെന്ന് പരാതി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

AdAd
മാനന്തവാടി: വയനാട്  സബ്ബ് കളക്ടർ വികൽപ്പ് ഭരദ്വരാജ് മാനന്തവാടി നഗരസഭാ കൗൺസിലറും മാനന്തവാടി നഗരസഭാ ഡെപ്യൂട്ടി ചെയർപേഴ്സണുമായ ശോഭരാജനെയാണ് മാനന്തവാടി സബ്ബ് കളക്ടർ അപമാനിച്ചത്.നവംബർ 29ന് രാവിലെ 11 മണിക്ക് മാനന്തവാടി താഴെയങ്ങാടി ഡോക്ടേഴ്സ് റോഡിന്റെ തർക്കം സംബന്ധിച്ച ചർച്ചക്ക്  മാനന്തവാടി എ.എസ്.പിയുടെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷനിൽ ചേർന്ന യോഗത്തിലാണ് സബ്ബ് കളക്ടർ ശോഭരാജനെ അപമാനിച്ചത്.യോഗത്തിനിടയിൽ ഫോണിൽ സംസാരിക്കുമ്പോൾ സബ്ബ് കളക്ടർ ഡെപ്യൂട്ടി ചെയർപേഴ്സൺന്റെ ഫോൺ  പിടിച്ചു വാങ്ങിയെടുക്കുകയായിരുന്നു. തന്റെ ഡിവിഷനിലെ വിഷയം ചർച്ച ചെയ്യുന്നതിന് എത്തിയ തന്നെ മാനന്തവാടി പോലീസ് സ്റ്റേഷനിൽ വെച്ച് മറ്റ് ജനപ്രതിനിധികളുടെയും ഉദ്യേഗസ്ഥരുടെ മുമ്പിൽ വെച്ച് സ്ത്രീയെന്ന പരിഗണ പോലും നൽക്ക തെ അപമാനിച്ചത്. ധിക്കരപരമായ നടപടിയാണ് സബ്ബ് കളക്ടറുടെ ഭാഗത്ത് നിന്ന് ഉണ്ടയാത്.മാനന്തവാടി നഗരസഭായിൽ നിന്നും  വിധവയായ സ്ത്രീക്ക് അനുവദിച്ച വീടിന്റെ നിർമ്മാണത്തിന് സധാനങ്ങൾ എത്തിക്കുന്നതിന് ചിലർ തടസ്സം നിന്നപ്പോളണ് നഗരസഭാ കൗൺസിലർ എന്ന നിലയിൽ വിഷയത്തിൽ ശോഭാ രാജൻ ഇടപ്പെട്ടത്. സ്ത്രീത്വത്തേയും തന്റെ പദവിയേയും അപമാനിച്ച സബ്ബ് കളക്ടറുടെ നടപടിക്ക് എതിരെ മുഖ്യമന്ത്രി, റവന്യൂ മന്ത്രി, ചീഫ് സെക്രട്ടറി, സംസ്ഥാന പോലിസ് മേധാവി, വനിത കമ്മീഷൻ ചെയർപേഴ്സൺ, ജില്ലാ കലക്ടർ എന്നിവർക്ക് പരാതി നൽകിയാതായി ശോഭരാജൻ പറഞ്ഞു. സബ്ബ് കളക്ടറുടെ ഭാഗത്ത് വിഴ്ച സംഭവിച്ചതായി വയനാട് ജില്ലാ കളക്ടർ പറഞ്ഞു. വിഷയത്തിൽ അന്വേഷണം നടത്തുമെന്ന് ഡിജിപിയുടെ ഓഫിസിൽ നിന്നും അറിയിച്ചു.വനിത കമ്മീഷനും ജില്ലാ കലക്ടറോട് റിപ്പോർട്ട് ചോദിക്കുമെന്നും അറിയിച്ചു.
Ad
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *