April 18, 2026

വലയ സൂര്യഗ്രഹണം: ഏകദിന ശില്പശാലയും സൂര്യഗ്രഹണ കാഴ്ച ഉപകരണ നിർമ്മാണ പരിശീലനവും ഏഴിന്.

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:
ഡിസംബർ 26 ലെ വലയ സൂര്യഗ്രഹണം കാണാൻ വയനാട് ജില്ലയെ സജ്ജമാക്കാനായി ടോട്ടം റിസോഴ്‌സ് സെന്റർ, വയനാട് ജില്ലാ ലൈബ്രറി കൗൺസിൽ, കോഴിക്കോട് റീജ്യണൽ സയൻസ് സെന്റർ ആൻഡ് പ്ലാനിറ്റോറിയം, കൽപറ്റ നഗരസഭ, മീനങ്ങാടി ഗ്രാമപഞ്ചായത്ത് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ ഏകദിന ശില്പശാലയും സൂര്യഗ്രഹണ കാഴ്ചക്ക് ആവശ്യമായ ഉപകരണങ്ങളുടെ നിർമാണ പരിശീലനവും സംഘടിപ്പിക്കുന്നു. കൽപറ്റ സിവിൽ സ്റ്റേഷനിലെ എ.പി.ജെ ഹാളിൽ ഡിസംബർ 7ന് രാവിലെ 9.30 മുതൽ വൈകീട്ട് 4.30 വരെയാണ് പരിശീലനം. ഗ്രന്ഥശാലാ പ്രവർത്തകർ, സ്‌കൂൾ അധ്യാപകർ, പി.ജി വിദ്യാർഥികൾ തുടങ്ങി ശാസ്ത്ര പ്രചാരണത്തിൽ തത്പരരായ ആർക്കും ശില്പശാലയിൽ പങ്കെടുക്കാനായി രജിസ്റ്റർ ചെയ്യാവുന്നതാണ്. 
ഈ നൂറ്റാണ്ടിൽ വയനാട് ജില്ലയിൽ ദൃശ്യമാകുന്ന  ഒരേയൊരു വലയ സൂര്യഗ്രഹണത്തിനാണ് വയനാട് സാക്ഷ്യം വഹിക്കുന്നത്. അതുകൊണ്ടു തന്നെ ഈ സൂര്യഗ്രഹണത്തെ വരവേൽക്കുന്നതിനും സുരക്ഷിതമായ കാഴ്ച ഒരുക്കുന്നതിനും വിപുലമായ പ്രവർത്തനങ്ങളാണ് വിവിധ സംഘടനകൾ ജില്ലയിൽ നടത്തുന്നത്. 7നു നടക്കുന്ന ശില്പശാലയും പരിശീലനവും ജില്ലയിലെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും. ക്യൂരിഫൈ സയൻസ് ലാബിന്റെ സാങ്കേതിക സഹകരണവും ശില്പശാലക്കുണ്ട്. പ്ലാനിറ്റോറിയത്തിന്റെ ഡയറക്ടറായ മാനസ് ബാഗ്ചി ശില്പശാലക്ക് നേതൃത്വം നൽകും.
ശില്പശാലയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് താഴെക്കൊടുത്ത ഗൂഗിൾ ഫോമിൽ വിവരങ്ങൾ ചേർത്തു രെജിസ്റ്റർ ചെയ്യാവുന്നതാണ്. ആദ്യം രെജിസ്റ്റർ ചെയ്യുന്ന 250 പേർക്കാണ് അവസരം. 9496612577 എന്ന നമ്പറിൽ പേരും, വയസ്സും, അഡ്രസ്സും, ഫോൺ നമ്പറും എസ്.എം.എസ് ആയി അയച്ചും രെജിസ്റ്റർ ചെയ്യാൻ അവസരമുണ്ട്. ശിലാപശാലയിൽ പങ്കെടുക്കുന്നവർ ഡിസംബർ 26ന് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ സോളാർ എ ക്ലിപ്സ് വാച്ച് പാർട്ടിക്ക്  നേതൃത്വം കൊടുക്കാൻ സന്നദ്ധരാവണം.
രെജിസ്റ്റർ ചെയ്യാൻ
എന്ന ലിങ്ക് സന്ദർശിക്കുക. പ്രവേശനം സൗജന്യമാണ്.
കൂടുതൽ വിവരങ്ങൾക്ക്,
ജയ്ശ്രീകുമാർ, (കോർഡിനേറ്റർ, ടോട്ടം റിസോഴ്‌സ് സെന്റർ)
ഫോൺ: 9496612577
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *