March 28, 2024

മാനന്തവാടി ഫാർമേഴ്സ് ബാങ്ക് നൂറാം വാർഷികവും വായ്പ വിതരണവും 7 ന്

0
Img 20191204 Wa0207.jpg
മാനന്തവാടി – വയനാട്ടിലെ ആദ്യ ബാങ്കുകളിൽ ഒന്നായ മാനന്തവാടി ഫാർമേഴ്സ് സർവ്വീസ് സഹകരണ ബാങ്കിന്റെ നൂറാം വാർഷികവും കുടുംബശ്രീ കൾക്കുള്ള മുറ്റത്തെ മുല്ല വായ്പ പദ്ധതി ഉൽഘാടനവും ഡിസം 7 ന് നടക്കുമെന്ന് ബാങ്ക് പ്രസി.അഡ്വ.എൻ.കെ.വർഗീസ് സെക്രട്ടറി എം.മനോജ്‌ കുമാർ എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.വൈകും 3 ന് സെന്റ് പാട്രിക് സ് സ്കൂളിൽ നടക്കുന്ന ചടങ്ങ് രാഹുൽ ഗാന്ധി എം.പി.ഉൽഘാടനം ചെയ്യും.1919ൽ സ്ഥാപിതമായബാങ്ക് 108 കോടിയുടെ നിക്ഷേപം ഉണ്ട്. 60 കോടിയുടെ വായ്പകൾ വിതരണം ചെയ്തിട്ടുണ്ട്. 12 കോടിയുടെ പലിശരഹിത വായ്പയും നൽകി. 70 വയസ് കഴിഞ്ഞ എ.ക്ലാസ് മെമ്പർ മാർക്ക് ആയിരം രൂപ വീതം ഉത്സവബത്ത നൽകി വരുന്നു. കാൻസർ രോഗികളായ മെമ്പർ മാർക്ക് വരുമാന പരിധിയില്ലാതെ ചികിത്സ സഹായം നൽകുന്നുണ്ട്. നൂറാം വാർഷികം പ്രമാണിച്ച് പുതുതായി നിർമ്മാണം പൂർത്തീകരിച്ച് വരുന്ന കെട്ടിടത്തിൽ സൗജന്യ ഡയാലിസിസ് സൗകര്യം ഏർപ്പെടുത്തും. മുറ്റത്തെ മുല്ല വായ്പ പദ്ധതി പ്രകാരം കൂടുംബശ്രീ കൾക്ക് 12% നിരക്കിൽ 10 ലക്ഷം രൂപ വീതം അനുവദിക്കും.ഈ തുക ഉപയോഗിച്ച് കുടുംബശ്രീക്ക് പുറത്തുള്ളവർക്ക് 25000 രൂപ വരെ വായ്പ നൽകും. വാർത്ത സമ്മേളനത്തിൽ ഡയരക്ടർമാരായ മത്തച്ചൻ കുന്നത്ത്, പി.എം.ബെന്നി, ബേബി ഇളയിടം, പി.എൻ.ജ്യോതിപ്രസാദ്, സി.കെ.രത്ന വല്ലി ,കെ.ഗിരിജ, പി.എം.ലീല എന്നിവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *