April 23, 2024

കെ.എസ്.കെ.ടി.യു. വയനാട് ജില്ലാ സമ്മേളനം മാനന്തവാടിയിൽ.

0
Img 20191204 Wa0205.jpg
മാനന്തവാടി:  കേരള സ്റ്റേറ്റ് കര്‍ഷക തൊഴിലാളി യൂണിയന്‍ (കെ.എസ്.കെ.ടി.യു.)  ജില്ലാ സമ്മേളനം  ഏഴ്, എട്ട് തീയതികളിലായി മാനന്തവാടിയില്‍ നടക്കും. ചൂട്ടക്കടവില്‍ വെച്ചാണ് സമ്മേളനം.  പ്രതിനിധി സമ്മേളനം ഏഴിന് രാവിലെ  ഒമ്പതിന് സംസ്ഥാന സെക്രട്ടറി  എന്‍.ആര്‍. ബാലന്‍  ഉദ്ഘാടനം ചെയ്യും. സംസ്ഥാന നേതാക്കളായ കെ. കോമളകുമാരി,  പി.കെ. ബിജു, വി. നാരായണന്‍  എന്നിവര്‍ പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുക്കും. വൈകുന്നേരം ഗാന്ധിപാര്‍ക്കില്‍ സംഘടിപ്പിക്കുന്ന  സാംസ്‌കാരിക സമ്മേളനം കരിവെള്ളൂര്‍ മുരളി ഉദ്ഘാടനം ചെയ്യും.  
എട്ടിന്  വൈകുന്നേരം  മൂന്നിന്  എരുമത്തെരുവില്‍ നിന്നും ആരംഭിക്കുന്ന  കര്‍ഷക  തൊഴിലാളി പ്രകടനം ഗാന്ധിപാര്‍ക്കില്‍ സമാപിക്കും. ഗാന്ധിപാര്‍ക്കില്‍ നടക്കുന്ന പൊതുസമ്മേളനം സംസ്ഥാന പ്രസിഡന്റ് എം.വി. ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും.  സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ., സി.പി.എം. ജില്ലാ സെക്രട്ടറി പി. ഗഗാറിന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.  ജില്ലയില്‍ 75,137 അംഗങ്ങളാണ് കെ.എസ്.കെ.ടി.യുവിനുള്ളത്.   691 യൂണിറ്റ് കമ്മിറ്റികളും 57 വില്ലേജ്  മേഖലാ കമ്മിറ്റികളും  ആറ് ഏരിയാ കമ്മിറ്റികളും ഉണ്ട്.  ആറ് ഏരിയാ സമ്മേളനങ്ങളില്‍ നിന്നും  തിരഞ്ഞെടുക്കപ്പെട്ട 57 വനിതകള്‍ ഉള്‍പ്പെടെ 250 പ്രതിനിധികള്‍ സമ്മേളനത്തില്‍  പങ്കെടുക്കും. സമ്മേളനത്തിന്റെ ഭാഗമായി  ആറ് ഏരിയ കമ്മിറ്റികളിലും  വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള സെമിനാറുകള്‍, മുഴുവന്‍ യൂണിറ്റുകളിലും  കര്‍ഷകതൊഴിലാളി  സംഗമങ്ങള്‍  എന്നിവ സംഘടിപ്പിച്ചു.  രണ്ടു ദിവസത്തെ സമ്മേളനത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ഭാരവാഹികള്‍ പറഞ്ഞു. കെ.എസ്.കെ.ടി.യു. ജില്ലാ സെക്രട്ടറി സുരേഷ് താളൂര്‍, സി.പി.എം. മാനന്തവാടി ഏരിയാ സെക്രട്ടറി കെ.എം. വര്‍ക്കി,  കെ.എസ്.കെ.ടി.യു. മാനന്തവാടി ഏരിയാ സെക്രട്ടറി എ. ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *