March 29, 2024

കെ. എസ്.ടി എ ജില്ലാ സമ്മേളനം ബത്തേരിയിൽ: ഒരുക്കങ്ങൾ പൂർത്തിയായി

0
Img 20191204 Wa0159.jpg
കൽപ്പറ്റ: 
– കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ഇരുപത്തിയൊൻപതാമത് ജില്ലാ
തിന് ബത്തേരി അധ്യാപക ഭവനിൽ ഒരുക്കങ്ങൾ പൂർത്തിയായി. ഡിസംബർ 7,
യ്യതികളിലാണ് സമ്മേളനം. മതനിരപേക്ഷത, ജനകീയ വിദ്യാഭ്യാസം, ബദലാകുന്നി
'' എന്നതാണ് ഇത്തവണ സമ്മേളന മുദ്രാവാക്യം. സെപ്തംബർ മാസം മുതൽ ആരംഭിക്കുന്ന 
 യുണിറ്റ് സമ്മേളനങ്ങൾക്ക് ശേഷം 50 ബ്രാഞ്ചുകളിലും മൂന്ന് ഉപജില്ലകളിലും പുതുക്കായി 
രൂപികരിച്ച പനമരം ഏരിയയിലും സമ്മേളനങ്ങൾ പൂർത്തിയാക്കിയാണ് ജില്ലാ സമ്മേ
ളനം ചേരുന്നത്.
– 07 ന് രാവിലെ 9.30 ന് സുൽത്താൻ ബത്തേരി ടൗണിൽ പുതുതായി നിർമിച്ച കെ. എസ്. ടി.എ.
 ബത്തേരി ഉപജില്ലാ കെട്ടിടം ഉദ്ഘാടനം ജനറൽ സെക്രട്ടറി. കെ. സി. ഹരിക്യ
ന്ന നിർവ്വഹിക്കും. 10 മണിക്ക് സമ്മേളന നഗരിയായ വി.കെ തങ്കപ്പൻ മാസ്റ്റർ നഗറിൽ
: സ.ടി.എ ജില്ലാ പ്രസിഡന്റ് പി ജെ സെബാസ്റ്റ്യൻ പതാക ഉയർത്തുന്നതോടെ രണ്ട് ദിവസത്തെ സമ്മേളന നടപടികൾ ആരംഭിക്കും. തുടർന്ന് കെ.എസ്.ടി.എ സംസ്ഥാന ജന
റൽ സെകട്ടറി കെ. സി. ഹരികൃഷ്ണൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. കൽപ്പറ്റയിൽ
നടന്ന ഇരുപത്തിയാറാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ ഗുരു
കാരുണ്യ എൻഡോവ്മെന്റ് വിതരണം ഒ.ആർ. കേളു എം.എൽ.എ നിർവ്വഹിക്കും.
സംസ്ഥാന പ്രസിഡന്റ് കെ. ജെ. ഹരികുമാർ ജില്ലയിലെ പൂർവ്വകാല അധ്യാപകരെ ആദ്
രിക്കും. ടീ.എൻ. വിപിൻ ബോസ് രചിച്ച “പന്നിപ്പോര്' എന്ന കഥാസമാഹാരത്തിന്റെ പ്രകാശനവും വേദിയിൽ നടക്കും. കെ. എസ്.ടി.എ സംസ്ഥാന സെക്രട്ടറി എൽ, മാഗി, മുൻ
സംസ്ഥാന സെക്രട്ടറി ഇ.എം. ശ്രീധരൻ മാസ്റ്റർ, എഫ്, എസ്.ഇ ടി ഒ ജില്ലാ സെക്രട്ടറി ടി.കെ.
അബ്ദുൾ ഗഫൂർ, സ്വാഗതസംഘം ചെയർമാൻ സി.കെ. സഹദേവൻ തുടങ്ങിയവർ സംസാ
രിക്കും. തുടർന്ന് ബത്തേരി ഡയറ്റിൽ അധ്യാപകരും, വിദ്യാർത്ഥികളും അവതരിപ്പിക്കുന്ന
വ്യത്യസ്ത കലാപരിപാടികൾ അരങ്ങേറും. അധ്യാപക ഭവനിൽ നടക്കുന്ന പ്രതിനിധി സമ്മേളനത്തിൽ കെ.എസ്.ടി.എ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.എ. ശിവദാസൻ സംഘ
ടനാ റിപ്പോർട്ടും, ജില്ലാ സെക്രട്ടറി പി.ജെ. ബിനേഷ് പ്രവർത്തന റിപ്പോർട്ടും, ജില്ലാ ട്രഷറർ
പി.വി. ജയിംസ് വരവ് ചെലവ് കണക്കും അവതരിപ്പിക്കും. തുടർന്ന് ഉപജില്ലാടിസ്ഥാന
ത്തിൽ ഗ്രൂപ്പ് ചർച്ചയും പൊതുചർച്ചയും നടക്കും. വൈകുന്നേരം 4.30 ന് ബത്തേരി
ടൗണിൽ പ്രകടനവും സെമൺ ബ്രിട്ടോ നഗറിൽ പൊതുസമ്മേളനവും നടക്കും.
സ്വത്രന്തമൈതാനിയിലെ പൊതുസമ്മേളനം സി.കെ. ശശീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം
ചെയ്യും. സംസ്ഥാന പ്രസിഡന്റ് കെ. ജെ. ഹരികുമാർ സംസാരിക്കും. വിവിധ മത്സരങ്ങളിൽ
വിജയികളായവർക്കുള്ള സമ്മാനദാനം സംസ്ഥാന സെക്രട്ടറി എൻ. മാഗി നിർവ്വഹിക്കും. 08
ന് രാവിലെ 9 മണിക്ക് മറുപടിക്ക് ശേഷം റിപ്പോർട്ടും, കണക്കും അംഗീകരിക്കും. 10.30 ന്
രിമന നഗറിൽ ദേശീയ വിദ്യാഭ്യാസ നയവും, കേരളവും എന്ന വിഷയത്തിൽ നടക്കുന്ന  സെമിനാർ സി.ഐ.ടി.യു ജില്ലാ ട്രഷറർ പി. ഗഗാറിൻ ഉദ്ഘാടനം ചെയ്യും. ടി.എസ്.
സ്മാരക പഠനകേന്ദ്രം ഡയറക്ടർ പി.കെ. സുരേഷ് വിഷയം അവതരിപ്പിക്കും. തുടർന്ന്
ാ കൗൺസിൽ ചേർന്ന് പുതിയ കമ്മറ്റിയെ തെരഞ്ഞെടുക്കും. സംസ്ഥാന എക്സിക്യൂ
വ് അംഗം എൻ.എ. വിജയകുമാർ തെരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിക്കും.
മതനിരപേക്ഷ ജനാധിപത്യ വിദ്യാഭ്യാസം ഉറപ്പുവരുത്തുന്ന പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞത്തിന്റെ ഗുണഫലം ജില്ലയിലെ വിദ്യാഭ്യാസ മേഖലയ്ക്ക് പൂർണതോതിൽ ലഭ്യമാക്കുന്നതിനുള്ള കർമ്മ പരിപാടികൾ സമ്മേളനം ആസൂത്രണം ചെയ്യും. ഗുരുകാ
രുണ്യ എൻഡോവ്മെന്റ് വ്യാപിപ്പിക്കും. അക്കാദമിക പിന്തുണ നൽകുന്നതിന് കെ.എസ്.
ടി.എ നടത്തുന്ന ഉണർവ്വ്, മികവ്, നിറവ് പദ്ധതികൾ അടുത്ത വർഷവും കാര്യക്ഷമമായി
തുടരും. പട്ടികവർഗ്ഗ മേഖലയുടെ സമഗ്ര വിദ്യാഭ്യാസ വികസനം ലക്ഷ്യം വെച്ച
ബ്രിഡ്ജിംഗ് പ്രോഗ്രാമുകൾ ജില്ലയിൽ ആരംഭിച്ച് കഴിഞ്ഞു. 500 ൽ പരം നിയമനങ്ങൾ ഈ
വർഷം നടന്നുവെന്നത് സർവ്വകാല റെക്കോർഡാണ്. സംസ്ഥാനത്താകെ ഒരു ലക്ഷത്തില
ധികം അധ്യാപകർ കെ.എസ്.ടി.എ.യിൽ അംഗങ്ങളാണ്. ജില്ലയിലും 3000 വരുന്ന അംഗ
ങ്ങളെ പ്രതിനിധീകരിച്ച് അമ്പത് ബ്രാഞ്ചുകളിൽ നിന്നായി 120 വനിതകൾ ഉൾപ്പെടെ 294,
പേർ രണ്ട് ദിവസത്തെ സമ്മേളനത്തിൽ പങ്കെടുക്കും. സമ്മേളനം വിജയിപ്പിക്കുന്നതിന
ബത്തേരിയിലെ വർഗ്ഗ ബഹുജന സംഘടനകളുടെ പിന്തുണയോടെ സി.കെ. സഹദേവൻ
ചെയർമാനായി സ്വാഗതസംഘം പ്രവർത്തനങ്ങൾ നടന്നുവരുന്നു.
സംസ്ഥാന എക്സട്ടീവ് അംഗം – എൻ.എ. വിജയകുമാർ
ജില്ലാ സെക്രട്ടറി
പി.ജെ ബിനേഷ്
ജില്ലാ പ്രസിഡന്റ്
പി.ജെ. സെബാസ്റ്റ്യൻ
ജില്ലാ വൈസ് പ്രസിഡന്റ്
പി.പി. അനിത എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *