March 29, 2024

മേപ്പാടി പഞ്ചായത്തിലെ 100 വീടുകളില്‍ മഴവെള്ള സംഭരണി നിര്‍മ്മിച്ച് നൽകും.

0

ജല വിഭവ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള ഗ്രാമീണ ശുദ്ധജല വിതരണ ശുചിത്വ ഏജന്‍സിയുടെയും മേപ്പാടി ഗ്രാമപഞ്ചായത്തിന്റെയും ആഭിമുഖ്യത്തില്‍ പഞ്ചായത്തിലെ 100 വീടുകളില്‍ മഴവെള്ള സംഭരണി നിര്‍മ്മിച്ച് നല്‍കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ മഴവെള്ള സംഭരണവും ഭൂജല പരിപോഷണവും പദ്ധതിയുടെ ഭാഗമായാണ് പഞ്ചായത്തില്‍ സംഭരണി നിര്‍മ്മിക്കുന്നത്.  59880 രൂപയാണ് ഒരു സംഭരണിയുടെ നിര്‍മ്മാണച്ചിലവ്. ഗുണഭോക്തൃ വിഹിതമായി എ.പി.എല്‍ കുടുംബങ്ങള്‍ നിര്‍മ്മാണ ചെലവിന്റെ 10 ശതമാനവും ബി.പി.എല്‍ കുടുംബങ്ങള്‍ 5 ശതമാനം തുകയും നല്‍കണം.ഗുണഭോക്താക്കള്‍ക്കായി സംഘടിപ്പിച്ച ബോധവത്കരണ സെമിനാര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈജ ഉദ്ഘാടനം ചെയ്തു. അരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സി.സീനത്ത് അദ്ധ്യക്ഷത വഹിച്ചു. മഴ കേന്ദ്രം മാനേജര്‍ പി.ജെ.ജോണി പദ്ധതി അവതരിപ്പിച്ചു. എക്സ്റ്റന്‍ഷന്‍ കോര്‍ഡിനേറ്റര്‍ വി.എസ്. ലില്ലിക്കുട്ടി പദ്ധതി വിശദീകരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *