April 19, 2024

കാർഡ് ചുവന്നതെങ്കിൽ പടിക്കു പുറത്ത് പച്ചയെങ്കിൽ വേദിയിലേക്ക് സ്വാഗതം

0
Img 20191209 Wa0220.jpg
താളൂർ നീലഗിരി കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ കാർഡ് സമ്പ്രദായം രൂപീകരിച്ച് കോളേജ് അധികൃതർ.വിദ്യാർത്ഥികളും അധ്യാപകരും തമ്മിലുള്ള സൗഹൃദ ബന്ധത്തെ മുൻനിർത്തി ഒരു വൈരാഗ്യ മനോഭാവത്തിനും സ്ഥാനം നൽകാതെ വിദ്യാർത്ഥികൾ മുന്നോട്ടു പോവുക എന്ന ആശയത്തിലാണ് ഇത്തരത്തിലൊരു പരിപാടി നടപ്പാക്കുന്നത്.  വിദ്യാർത്ഥികൾ കാമ്പസ് നിയമങ്ങൾക്കനുസരിച്ച് എപ്രകാരം നീങ്ങുന്നുവോ അതിനെ അനുസരിച്ച് ചുവപ്പ്, മഞ്ഞ, നീല, പച്ച എന്നീ കാർഡുകൾ വിദ്യാർത്ഥികൾക്ക് ലഭ്യമാവും. വിദ്യാർത്ഥി നിയമങ്ങൾക്കെതിരെ പ്രവർത്തിക്കുമെങ്കിൽ അവർക്ക് മുന്നറിയിപ്പ് സൂചകമായി മഞ്ഞ കാർഡ് നൽകും.ഇത്തരത്തിൽ നാലോ അഞ്ചോ മഞ്ഞ കാർഡുകൾ ലഭിച്ചിട്ടുണ്ടെങ്കിൽ അത് ഒരു ചുവന്ന കാർഡിനു തുല്യമായി പരിഗണിക്കുന്നു.ചുവന്ന കാർഡ്, ഇനി ആ വിദ്യാർത്ഥി ആസ്ഥാപനത്തിൽ തുടരേണ്ടതില്ല എന്ന സൂചനയാണ്. മികച്ച പ്രകടനങ്ങൾ കാഴ്ചവയ്ക്കുന്ന വിദ്യാർത്ഥികൾക്കുള്ളതാണ് നീല, പച്ച എന്നീ മറ്റു രണ്ടു കാർഡുകൾ. ഒരു വിദ്യാർത്ഥിയുടെ ഗുണ പരമായ സ്വഭാവവും ദോഷപരമായ സ്വഭാവവും ഇതിലൂടെ തിരിച്ചറിയുവാൻ കഴിയുന്നു. കാർഡ് സമ്പ്രദായത്തെക്കുറിച്ച് ഇന്ന് കൂടിയ കാമ്പസ് അസംബ്ലിയിൽ കോളേജ് മാനേജിംങ് ഡയറക്ടറായ റാഷിദ് ഖസാലി വിദ്യാർത്ഥികളെ അറിയിച്ചു.ഇന്ത്യയിൽ തന്നെ ഇത്തരത്തിലൊരു സാമ്പദായം കൊണ്ടുവരുന്ന ആദ്യ കോളേജ് എന്ന പേരു കൂടി ഇനി ഈ കലാലയത്തിനു സ്വന്തം. വിദ്യാർത്ഥികളും അധ്യാപകരും തമ്മിലുള്ള ബന്ധത്തെ കണ്ണി അടരാതെ കാത്തു സൂക്ഷിക്കുവാൻ ഇത്തരത്തിലുള്ള പദ്ധതികൾ കൊണ്ട് കഴിയും എന്ന പാഠമാണ് ഈ കലാലയം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *