May 9, 2026

ഉദയ അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ: ബ്രോഷര്‍ പ്രകാശനം രാഹുല്‍ ഗാന്ധി എം.പി. നിര്‍വ്വഹിച്ചു.

0
photo-udaya.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൊയിലേരി ഉദയ വായനശാലയുടെ ആഭിമുഖ്യത്തില്‍ ടീം ഉദയ മാനന്തവാടി ഒരുക്കുന്ന 17-ാമത് ഉദയ ഫുട്ബോളിന്‍റെ ഭാഗമായുളള അഖിലേന്ത്യ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റിന്‍റെ ബ്രോഷര്‍ പ്രകാശനം.എം.പി. രാഹുല്‍ ഗാന്ധി നിര്‍വ്വഹിച്ചു. ജനുവരി 20 മുതല്‍ മാനന്തവാടി ഗവ.ഹൈസ്കൂള്‍ ഫ്ളഡ് ലൈറ്റ് സ്റ്റേഡിയത്തിലാണ് സംസ്ഥാനത്തെ 20 ടീമുകള്‍ മാറ്റുരയ്ക്കുന്നത്. സംസ്ഥാന സെവന്‍സ് ഫുട്ബോള്‍ അസോസിയേഷന്‍റെ അംഗീകാരത്തോടെയാണ്  മത്സരങ്ങള്‍ നടത്തുന്നത്. ചടങ്ങില്‍ ചെയര്‍മാന്‍ ജോണി അറയ്ക്കല്‍, കടവത്ത് മുഹമ്മദ്, മുജീബ് കോടിയോടന്‍, എ.എം.നിഷാന്ത്, ഡോ.ഗോകുല്‍ ദേവ്, പി.ഷംസുദ്ധീന്‍, പി.കുഞ്ഞുമുഹമ്മദ്, അലക്സ് കല്‍പ്പകവാടി, ഷാജിതോമസ്, കുഞ്ഞാപ്പ വിന്‍സ്പോട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *