April 27, 2024

മികച്ച പദ്ധതികൾ ആവിഷ്കരിക്കാൻ രാഹുൽഗാന്ധി കേന്ദ്ര ഗവൺമെന്‍റിൽ സമ്മർദം ചെലുത്തണം: ജനാധിപത്യ കേരളാ കോൺഗ്രസ്

0

 

 

മാനന്തവാടി:  വയനാട് പൂർണമായും ഒറ്റപ്പെടുന്നത് തടയുവാനും, വയനാടിന്‍റെ സമഗ്ര പുരോഗതിക്കും ടൂറിസം രംഗത്തുള്ള അതിശക്തമായ മുന്നേറ്റത്തിനും സഹായകമായ, പതിറ്റാണ്ടുകളായി വയനാട്ടിലെ ജനങ്ങൾ കാത്തിരിക്കുന്ന പടിഞ്ഞാറത്തറ – പൂഴിത്തോട് – ബദൽ റോഡ്കോഴിക്കോട് – വടകര – കുറ്റ്യാടി – മാനന്തവാടി –ഗോണിക്കുപ്പ – മൈസൂർ ദേശീയപാത, മാനന്തവാടി – ബാവലി – മൈസൂർ പാതയിലെ രാത്രികാല യാത്രാ  നിരോധനം പിൻവലിക്കൽ, പനമരത്ത് സ്ഥാപിക്കുവാൻ സംസ്ഥാന ഗവൺമെന്‍റ് തയ്യാറായ എയര്‍സ്ട്രിപ്പ് എന്നിവ യാഥാർത്ഥ്യമാക്കുവാൻ രാഹുൽഗാന്ധി ശക്തമായി ഇടപെടണമെന്ന് ജനാധിപത്യ കേരളാ കോൺഗ്രസ് ജില്ലാ ഭാരവാഹികൾ രാഹുൽഗാന്ധിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.


     എൻ.എച്ച് 766 ലെ രാത്രികാല യാത്രാ നിരോധനം നഞ്ചൻകോഡ് – നിലമ്പൂർ റെയിൽവേവയനാട് മെഡിക്കല്‍ കോളേജ് എന്നിവയ്ക്ക് വേണ്ടിയുള്ള രാഹുൽഗാന്ധി എം.പി. യുടെ പോരാട്ടം ശ്ലാഘനീയമാണ്.  ഇന്ത്യയിലെ ഒരു പിന്നോക്ക കാര്‍ഷീക ജില്ലയായ വയനാട്ടിലെ കർഷകരോട് കേന്ദ്ര ഗവൺമെന്‍റ് കാണിക്കുന്ന കടുത്ത അവഗണനക്കെതിരെ ശക്തമായ കർഷക പ്രക്ഷോഭത്തിന് വയനാട്ടില്‍ നേതൃത്വം നൽകുവാൻ രാഹുല്‍ഗാന്ധി തയ്യാറാകണമെന്നും  വയനാട്ടിലെ കർഷകർ പ്രതീക്ഷയോടെയാണ് പ്രിയപ്പെട്ട എം.പിയുടെ പ്രവർത്തനങ്ങൾ  കാണുന്നതെന്നും അദ്ദേഹത്തിന്‍റെ സേവനങ്ങളെ അവര്‍ അങ്ങേയറ്റം വിലമതിക്കുന്നതായും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.


     വയനാട് ഇന്ന് നേരിടുന്ന ഏറ്റവും ഗുരുതരമായ പ്രശ്നം വന്യമൃഗ ശല്യമാ ണെന്നും അതു പരിഹരിക്കുവാൻ കേന്ദ്ര ഗവൺമെന്‍റില്‍നിന്നും ആവശ്യമായ ഫണ്ട് അനുവദിക്കുവാൻ ഇടപെടലുകൾ ഉണ്ടാകണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.


     വയനാട്ടിലെ രാത്രികാല യാത്രാ  നിരോധത്തിനും, ദിനംപ്രതി ചുരത്തിൽ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിനും,  ശാശ്വത  പരിഹാരം കാണുന്നതിന് രാത്രികാല യാത്രാനിരോധനം നിലവിൽ ഏർപ്പെടുത്താത്ത കോഴിക്കോട് – വടകര – കുറ്റ്യാടി – മാനന്തവാടി – മൈസൂർ റോഡ് ദേശീയപാതയായി ഉയർത്തേണ്ടത് വയനാടിന്‍റെ  നിലനിൽപ്പിനും  വളർച്ചയ്ക്കും അത്യന്താപേക്ഷിതമാണെന്നും അവർ നിവേദനത്തിൽ ചൂണ്ടിക്കാട്ടി. 70% പണി പൂർത്തിയാക്കിയ പടിഞ്ഞാറത്തറ – പൂഴിത്തോട് പദ്ധതി ചുരുങ്ങിയ ചിലവിൽ മാസങ്ങൾകൊണ്ട് പൂർത്തീകരിക്കാവുന്നതാണെന്നും ബി.ജെ.പി ഭരിക്കുന്ന വടക്കേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഗ്രാമങ്ങളുടെ വികസനത്തിനായി വനത്തിലൂടെ റോഡ്‌ പണിയുന്നതിന് അനുമതി നല്‍കി വരുന്നുണ്ടെന്നും  നിവേദനത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.  ജനാധിപത്യ കേരളാകോൺഗ്രസ് ജില്ലാ പ്രസിഡണ്ട് കെ.എ.ആന്‍റണി, അഡ്വ. ജോർജ് വാതുപ്പറമ്പിൽ, എ.പി.കുര്യാക്കോസ്, പൗലോസ്.കെ.എം  തുടങ്ങിയവർ ചേർന്നാണ് നിവേദനം സമർപ്പിച്ചത്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *