പലഹാര – ഊണ് മേളകള്‍ സംഘടിപ്പിച്ചു.
പടിഞ്ഞാറത്തറ : പേരാല്‍ ഗവ.എല്‍.പി സ്കൂളില്‍ പഠന പ്രവര്‍ത്തനത്തിന്റെ ഭാഗമായി പലഹാര മേളയും ഊണ് മേളയും സംഘടിപ്പിച്ചു. വൈവിധ്യമാര്‍ന്ന നിരവധി പലഹാരങ്ങളും കറികളും രുചിക്കൂട്ടുകളും തയ്യാറാക്കി രക്ഷിതാക്കളുടെ പൂര്‍ണ പങ്കാളിത്തത്തോടെ നടത്തിയ ഈ മേള കുട്ടികള്‍ക്ക് നവ്യാനുഭവമായിരുന്നു. പ്രധാനാധ്യാപകൻ .പ്രേമദാസ്.വി.പി, അധ്യാപകരായ അബൂബക്കര്‍.എം.പി, സന്ധ്യ.സി.കെ, നൂര്ജഹാന്.കെ.കെ, സമീറ.എം.എച്ച്, ലതിക.കെ.എ, എന്നിവര്‍ നേതൃത്വം നല്കി.




Leave a Reply