സമസ്ത: സമൂഹത്തിന്റെ അവശ്യ മേഖലകളിൽ ഇടപെടുന്ന സംഘടന: എ.വി അബ്ദുറഹിമാൻ മുസ്ലിയാർ
സമസ്ത: പ്രളയ ദുരിതാശ്വാസം: രണ്ടാം ഘട്ടം വിതരണം ചെയ്തു
കൽപ്പറ്റ: സമൂഹത്തിന്റെ അവശ്യ മേഖലകളിൽ സന്ദർഭോചിതമായി ഇടപെടുന്ന മഹത്തായ സംഘടനയാണ് സമസ്ത കേരളാ ജം ഇയ്യത്തുൽ ഉലമായെന്നും കേവലം മത വിഷയങ്ങളിലൊതുങ്ങാതെ ജീവൽ പ്രശ്നങ്ങളിലും ഇടപെട്ട പാരമ്പര്യമാണ് സമസ്തക്കുള്ളതെന്നും കേന്ദ്ര മുശാവറ അംഗവും ജംഇയ്യത്തുൽ മുദരിസീൻ സംസ്ഥാന സെക്രട്ടറിയുമായ എ വി അബ്ദുറഹിമാൻ മുസ് ലിയാർ നന്തി പറഞ്ഞു ഉരുൾ പൊട്ടലിലും പ്രളയത്തിലും പെട്ട് ദുരിത മനുഭവിക്കുന്നവരെ സഹായിക്കുന്നതിനും തകർന്നതും കേടുപാടുകൾ പറ്റിയതുമായ പള്ളികളും മദ്റസകളും മറ്റു സ്ഥാപനങ്ങളും പുന:സ്ഥാപിക്കുന്നതിലേക്കുമായി സമസ്ത രൂപീകരിച്ച പ്രളയ കെടുതി പുനരധിവാസ പദ്ധതിയിൽ നിന്നും രണ്ടാം ഘട്ട സഹായവിതരണം കൽപ്പറ്റ സമസ്ത ജില്ലാ കാര്യാലയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ ബോർഡ്എക്സിക്യൂട്ടിവ് അംഗം പിണങ്ങോട് അബൂബക്കർ അദ്ധ്യക്ഷനായി. പ്രളയക്കെടുതിക്കിരയായ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമുള്ള സഹായങ്ങൾ കേന്ദ്ര മുശാവറ അംഗവും മദ്റസാ മാനേജ് മെന്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ടുമായ കെ.ടി ഹംസ മുസ്ലിയാർ കൈമാറി. സമസ്ത ജില്ലാ സെക്രട്ടറി എസ്.മുഹമ്മദ് ദാരിമി, കാഞ്ഞായി മമ്മൂട്ടി മുസ്ലിയാർ, അശ്റഫ് ഫൈസി പനമരം, കെ.പി കോയ കുറ്റിക്കാട്ടൂർ , ഇബ്റാഹിം മാസ്റ്റർ, എം.മുഹമ്മദ് ബശീർ , ഉസ്മാൻ ഫൈസി, അബ്ബാസ് ഫൈസി, ശുഹൈബ് ഹൈതമി, കാഞായി ഉസ്മാൻ , ശംസുദ്ദീൻ റഹ്മാനി, മുഹമ്മദ് കുട്ടി ഹസനി, മൊയ്തീൻ കുട്ടി യമാനി , സൈനുൽ ആബിദ് ദാരിമി, എം.കെ ഇബ്റാഹിം മൗലവി മുഫത്തിശുമാരായ കെ.കെ എം ഹനീഫ ഫൈസി , ഉമർ ബാഖവി, ഇബ്റാഹിം ദാരിമി, പി.സി മൊയ്തു ദാരിമി സംബന്ധിച്ചു വിദ്യാഭ്യാസ ബോർഡ് ജനറൽ മാനേജർ കെ. മോയിൻ കുട്ടി എന്നിവർ പ്രസംഗിച്ചു.




Leave a Reply