March 29, 2024

കല്‍പ്പറ്റയെ സാഗരമാക്കി സമസ്ത ബഹുജന റാലി ജനങ്ങളെ വിഭജിച്ച അധികാരികള്‍ക്ക് ചരിത്രം മാപ്പ് നല്‍കിയിട്ടില്ല: കെ.ടി ഹംസ മുസ്ലിയാര്‍

0
Img 20191220 Wa0267.jpg

കല്‍പ്പറ്റ: കല്‍പ്പറ്റ നഗരത്തെ ജനസാഗരമാക്കി സമസ്ത കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിച്ച പൗരത്വ നിയമഭേദഗതിക്കെതിരായ റാലി. വൈകിട്ട് 4.30ഓടെ കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ പരിസരത്ത് നിന്നാരംഭിച്ച റാലി നഗരം ചുറ്റിയാണ് സമ്മേളന നഗരിയിലേക്ക് എത്തിയത്. പതിനായിരങ്ങള്‍ അണിനിരന്ന റാലി കേന്ദ്ര ഭരണത്തിന്റെ ഫാസിസ്റ്റ് മനോഭാവത്തിനെതിരെയുള്ള ശക്തമായ താക്കീതായി മാറി. സമ്മേളന നഗരിയില്‍ സമാപിച്ച റാലിക്ക് ശേഷം നടന്ന പൊതുസമ്മേളനത്തില്‍ സമസ്ത മദ്റസ മാനേജ്മെന്റ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ.ടി ഹംസ മുസ്ലിയാര്‍ ഉദ്്ഘാടനം ചെയ്തു. ജനങ്ങളെ വിഭജിച്ച അധികാരികള്‍ക്ക് ചരിത്രം മാപ്പ് നല്‍കിയിട്ടില്ലെന്നും പൗരത്വ ഭേദഗതിയിലൂടെ ഇന്ത്യന്‍ ജനതയെ വിഭജിക്കാനുള്ള ശ്രമത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറുന്നില്ലെങ്കില്‍ ആ ചരിത്രം വീണ്ടും ആവര്‍ത്തിക്കുമെന്നും അദ്ധേഹം പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ മതേതര രാജ്യമായ ഇന്ത്യയുടെ  മതേതരത്വത്തിനാണ് സര്‍ക്കാര്‍ മുറിവേല്‍പ്പിച്ചത്. ഏറെ അപകടങ്ങള്‍ പതിയിരിക്കുന്നുവെന്ന കാരണത്താല്‍ ജനങ്ങള്‍ നടത്തുന്ന പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്നത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ തകര്‍ച്ചയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. പൗരത്വം മുസ്‌ലിംകള്‍ക്ക് നിഷേധിക്കുന്നത് ഭരണ ഘടനയോടുള്ള വെല്ലുവിളിയാണ്. ഈ അപകടകാരിയായ നയത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയുന്നത് വരെ ജനാധിപത്യ വിശ്വാസികള്‍ നടത്തുന്ന പ്രതിഷേധങ്ങളോടോപ്പം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുണ്ടാവും. സമസ്ത നടത്തുന്ന സമരങ്ങള്‍ ഇന്ത്യന്‍ നിയമ വ്യവസ്ഥകളെ മാനിച്ച് കൊണ്ട് മാത്രമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  പൊതുമുതല്‍ നശിപ്പിച്ചും പൊതുജനങ്ങളെ ബുദ്ധിമുട്ടിച്ചും ഒരു സമരവും നടത്തില്ല. ഇതെല്ലാം രാജ്യത്തോടും രാജ്യത്തിന്റെ നിയമ വ്യവസ്ഥയോടുമുള്ള കൂറും കടപ്പാടുമുള്ളത് കൊണ്ടാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഇത് മനസ്സിലാക്കി സമസ്തയുടെ ആവശ്യങ്ങളെ മുഖവിലക്കെടുക്കാന്‍ അധികാരികളും നിയമപാലകരും തയ്യാറാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു സമസ്ത കോ-ഓര്‍ഡിനേഷന്‍ ജില്ലാ ചെയര്‍മാന്‍ പിണങ്ങോട് അബൂബക്കര്‍ അധ്യക്ഷനായി. സമസ്ത കേന്ദ്ര മുശാവറ മെമ്പര്‍ വി മൂസക്കോയ മുസ്ലിയാര്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. ഡോ ബഷീര്‍ ഫൈസി ദേശമംഗലം മു്യപ്രഭാഷണം നടത്തി. എം.എം ഇമ്പിച്ചിക്കോയ മുസ്ലിയാര്‍, എന്‍.ഒ ദേവസ്യ, അഡ്വ. പി ചാത്തുക്കുട്ടി,  എസ് മുഹമ്മദ് ദാരിമി, കെ.കെ അഹ്മദ് ഹാജി, ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍, സയ്യിദ് മുജീബ് തങ്ങള്‍, ഇബ്‌റാഹിം ഫൈസി വാളാട്, എം ഹസന്‍ മുസ്‌ലിയാര്‍, എസ് മുഹമ്മദ് ദാരിമി, അഷ്‌റഫ് ഫൈസി, ഇബ്‌റാഹിം ഫെസി പേരാല്‍, റാശിദ് ഗസ്സാലി കൂളിവയല്‍, ഹാരിസ് ബാഖവി കമ്പളക്കാട്, മൊയ്തീന്‍ കുട്ടി യമാനി, പി ഇബ്‌റാഹിം ദാരിമി, ശൗഖത്തലി മൗലവി വെള്ളമുണ്ട, എം.മുഹമ്മദ് ബശീര്‍, ഇബ്‌റാഹിം മാസ്റ്റര്‍, മുഹമ്മദ് കുട്ടി ഹസനി, കെ.കെ.എം ഹനീഫല്‍ ഫൈസി, റസാ് കല്‍പ്പറ്റ, സയ്യിദ് മുജീബ് തങ്ങള്‍, പി സുബൈര്‍, എ.കെ മുഹമ്മദ് ദാരിമി, പനന്തറ മുഹമ്മദ്, ഖാസിം ദാരിമി, സി കുഞ്ഞബ്ദുല്ല സംസാരിച്ചു. പി.സി ഇബ്‌റാഹിം ഹാജി സ്വാഗതവും കെ.എ നാസര്‍ മൗലവി നന്ദിയും പറഞ്ഞു.   
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *