April 20, 2026

പൗരത്വ നിയമഭേദഗതി: യു ഡി എഫ് പ്രതിഷേധക്കൂട്ടായ്മ 23ന്

0
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: മതാടിസ്ഥാനത്തില്‍ രാജ്യത്തെ വിഭജിക്കുന്ന ഭരണഘടനാ വിരുദ്ധമായ പൗരത്വ ഭേദഗതി നിയമത്തിനെതിരെ യു ഡി എഫ് ജില്ലാകമ്മിറ്റി നടത്തുന്ന മതേതര പ്രതിഷേധ കൂട്ടായ്മ 23ന് തിങ്കളാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് കല്‍പ്പറ്റ വിജയാപമ്പ് പരിസരത്ത് നടത്തും. ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി അഡ്വ. ജി ദേവരാജന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന, ജില്ലാനേതാക്കള്‍ പങ്കെടുക്കുമെന്നും ചെയര്‍മാന്‍ പി പി എ കരീം, കണ്‍വീനര്‍ എന്‍ ഡി അപ്പച്ചന്‍ എന്നിവര്‍ അറിയിച്ചു. ബി ജെ പി സര്‍ക്കാര്‍ കൊണ്ടുവന്ന ദേശീയ പൗരത്വ ഭേദഗതി നിയമം രാജ്യത്തെ വിഭജനത്തിന്റെ വക്കില്‍ കൊണ്ട് ചെന്നെത്തിച്ചിരിക്കുകയാണ്. സ്വാതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായാണ് മതത്തിന്റെ പേരില്‍ പൗരന്മാരെ രണ്ട് തട്ടിലാക്കുന്ന നിയമം പാര്‍ലമെന്റില്‍ അവതരിപ്പിച്ച് പാസാക്കിയത്. രാഷ്ട്രത്തിന്റെ അടിസ്ഥാന ഘടകങ്ങളായ മതേതരത്തിന്റെയും ജനാധിപത്യത്തിന്റെയും കടക്കല്‍ കത്തിവെച്ച് കൊണ്ട് ഇന്ത്യയെ ഒരു മതാധിഷ്ഠിത രാജ്യമാക്കാനുള്ള ആര്‍ എസ് എസിന്റെ ഗൂഡ അജണ്ടയാണ് ഇതിലൂടെ വ്യക്തമാക്കുന്നതെന്നും നേതാക്കള്‍ ആരോപിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *