August 10, 2026

ലൈഫ് :കുടുംബ സംഗമം പനമരം ബ്ലോക്ക്തല സംഘാടക സമിതി രൂപീകരിച്ചു.

0
By ന്യൂസ് വയനാട് ബ്യൂറോ

ലൈഫ്മിഷന്‍ ഗുണഭോക്താക്കളുടെ പനമരം ബ്ലോക്ക്തല കുടുംബ സംഗമത്തോടനുബന്ധിച്ച് സംഘാടക സമിതി രൂപീകരിച്ചു. ഒ.ആര്‍.കേളു എം.എല്‍.എ രക്ഷാധികാരിയായുള്ള സംഘാടക സമിതിയാണ് രൂപീകരിച്ചത്. ജനവരി 11 ന് പനമരത്ത് നടക്കുന്ന സംഗമത്തില്‍ ഗുണഭോക്താക്കള്‍ക്കായി പ്രത്യേക അദാലത്തും നടത്തും. അദാലത്തില്‍ വിവിധ വകുപ്പുകളുടെ കൗണ്ടറുകള്‍ ഉണ്ടാകും. അക്ഷയ കേന്ദ്രങ്ങളുടെ സൗജന്യ സേവനവും ഗുണഭോക്താക്കള്‍ക്ക് ലഭിക്കും. ലൈഫ് മിഷന്‍ പദ്ധതിയില്‍ പനമരം ബ്ലോക്ക് പഞ്ചായത്ത് 1918 വീടുകളാണ് നിര്‍മ്മിച്ചിട്ടുളളത്. യോഗത്തില്‍ പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ്കുമാര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ വര്‍ഗീസ് മുര്യന്‍ കാവില്‍, ദാരിദ്ര ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ പി.സി മജീദ്, എ.ഡി.സി നൈസി റഹ്മാന്‍, പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുഞ്ഞൈസ എന്നിവര്‍ പങ്കെടുത്തു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *