April 29, 2026

എക്സൈസ് പരിശോധനയിൽ 650 ലിറ്റർ വാഷും വാറ്റുപകരണങ്ങളും കണ്ടെത്തി.

0
IMG-20201205-WA0198.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി: 
എക്സൈസ് റെയിഞ്ച് ഓഫീസ് സു:ബത്തേരി തദ്ദേശ തെരഞ്ഞെടുപ്പും ക്രിസ്തുമസ് ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിന്റെയും ഭാഗമായി വ്യാജമദ്യത്തിൻ്റെ ഉൽപാദനവും വിപണനവും തടയുന്നതിൻ്റെ ഭാഗമായി  നടത്തിയ പരിശോധനയിൽ വാഷും വാറ്റു ഉപകരണങ്ങളും കണ്ടെത്തി നശിപ്പിച്ചു
        സുൽത്താൻ ബത്തേരി എക്സൈസ് റെയിഞ്ച്  'പ്രിവന്റീവ് ഓഫീസർ  എൻ രാധാകൃഷ്ണനും പാർട്ടിയും സുൽത്താൻ ബത്തേരി താലൂക്കിൽ,  ഇരുളം വില്ലേജിൽ, വാകേരി വട്ടത്താനി ഐശ്വര്യ കോളനി റോഡിൻ്റെ വലതുഭാഗത്ത് ആളൊഴിഞ്ഞ റബർ തോട്ടത്തിൽ പൊന്തക്കാട്ടിൽ ഒളിപ്പിച്ച നിലയിൽ ചാരായം വാറ്റാൻ പാകപ്പെടുത്തിയ 650 ലിറ്റർ വാഷും, വാറ്റുപകരണങ്ങളും കണ്ടെടുത്ത് ഒരു അബ്ക്കാരി കേസ് എടുത്തു. പ്രതികളെ കുറിച്ച് അന്വേഷണം നടത്തി വരികയാണ് . പരിശോധനയിൽ പ്രിവന്റീവ് ഓഫീസർമാരായ പി ഷാജി  കെ ജി ശശികുമാർ സിവിൽ എക്സൈസ് ഓഫിസർമാരായ പി ആർ വിനോദ്  മനോജ് കുമാർ പി കെ ജ്യോതിസ്  മാത്യൂ  ഡ്രൈവർ അൻവർ സാദത്ത് എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *