June 14, 2026

കർഷക മുന്നണി സ്ഥാനാർത്ഥികളെ വിജയിപ്പിക്കണം

0
IMG-20201205-WA0221.jpg
By ന്യൂസ് വയനാട് ബ്യൂറോ
.
മാനന്തവാടി: നഗരസഭയിലെ 5, 21, 27 വാർഡുകളിലും 
 പടിഞ്ഞാറത്തറ പഞ്ചായത്തിൽ പതിനാഞ്ചാം വാർഡിലും മത്സരിക്കുന്ന കർഷക മുന്നണി സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
സ്വതന്ത്ര ലബ്ദിക്ക് ശേഷം ഇടതു വലത് മുന്നണികൾ മാറി മാറി ഭരണത്തിലേറിയിട്ടും കർഷകരുടെയും സാധാരണക്കാരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും ജീവിതം കുടുതൽ നരകയാതനയിലാണ്, വിള നാശം, വിലയിടിവ്, വന്യമൃഗശല്യം, എന്നിവക്ക് ശാശ്വതമായ പരിഹാരം കാണാൻ ഇതുവരെ കഴിഞ്ഞിട്ടില്ല, ഈ പശ്ചാത്തലത്തിലാണ് കർഷക മുന്നണി സ്ഥാനാർത്ഥികൾ മത്സരിക്കുന്നത്. കർഷകരുടെ ഉന്നമനത്തിനായി കർഷക മുന്നണി സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്നും ഇവർ അഭ്യർത്ഥിച്ചു, വാർത്താ സമ്മേളനത്തിൽ, പി ജെ ജോൺ മാസ്റ്റർ, സ്വപ്ന ആൻ്റണി, കുഞ്ഞുമോൻ ജോസഫ്, എം കെ ശെൽവരാജ് എന്നിവർ സംബന്ധിച്ചു,
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *