April 30, 2026

കുറയാതെ കോവിഡ് : വയനാട് ജില്ലയില്‍ 213 പേര്‍ക്ക് കൂടി കോവിഡ് : 80 പേര്‍ക്ക് രോഗമുക്തി

0
By ന്യൂസ് വയനാട് ബ്യൂറോ
212 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ
വയനാട് ജില്ലയില്‍ ഇന്ന് (06.12.20) 213 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 80 പേര്‍ രോഗമുക്തി നേടി. നാല് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 212 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരാള്‍ ഇതര സംസ്ഥാനത്ത് നിന്ന് എത്തിയതാണ്. ഏഴ് പേരുടെ  സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. 
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 12060 ആയി. 10129 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 77 മരണം. നിലവില്‍ 1853 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1049 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 
*രോഗം സ്ഥിരീകരിച്ചവര്‍*
പനമരം സ്വദേശികളായ 22 പേര്‍, വെള്ളമുണ്ട 18 പേര്‍, മീനങ്ങാടി 17 പേര്‍, കണിയാമ്പറ്റ 16 പേര്‍, കല്‍പ്പറ്റ, വൈത്തിരി 15 പേര്‍ വീതം, മുട്ടില്‍ 12 പേര്‍, പടിഞ്ഞാറത്തറ 11 പേര്‍ ബത്തേരി, മേപ്പാടി 10 പേര്‍ വീതം, മാനന്തവാടി, വെങ്ങപ്പള്ളി 9 പേര്‍ വീതം, അമ്പലവയല്‍ 8 പേര്‍, നെന്മേനി ഏഴ് പേര്‍, മൂപ്പൈനാട് ആറു പേര്‍, എടവക, കോട്ടത്തറ, മുള്ളന്‍കൊല്ലി 5 പേര്‍ വീതം, പൂതാടി, തവിഞ്ഞാല്‍, തിരുനെല്ലി മൂന്ന് പേര്‍ വീതം, പൊഴുതന രണ്ട് പേര്‍, നൂല്‍പ്പുഴ സ്വദേശിയായ ഒരാളുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. ഡിസംബര്‍ അഞ്ചിന് ബാംഗ്ലൂരില്‍ നിന്ന് വന്ന കണിയാമ്പറ്റ സ്വദേശിയാണ് ഇതര സംസ്ഥാനത്തുനിന്ന് എത്തി രോഗബാധിതനായത്.
*80 പേര്‍ക്ക് രോഗമുക്തി*
ബത്തേരി, മാനന്തവാടി സ്വദേശികളായ 6 പേര്‍ വീതം, കല്‍പ്പറ്റ 5 പേര്‍, തവിഞ്ഞാല്‍, പുല്‍പള്ളി 4 പേര്‍ വീതം, മൂപ്പൈനാട്, തിരുനെല്ലി 3 പേര്‍ വീതം, പൂതാടി, കണിയാമ്പറ്റ, പടിഞ്ഞാറത്തറ, എടവക, മുട്ടില്‍  2 പേര്‍ വീതം, അമ്പലവയല്‍, നെന്മേനി, പനമരം, മുള്ളന്‍കൊല്ലി, പൊഴുതന, കോട്ടത്തറ സ്വദേശികളായ ഓരോരുത്തരും, വൈത്തിരി ഓറിയന്റല്‍ സി.എഫ്.എല്‍.ടി.സിയില്‍ ചികിത്സയിലുള്ള 4 പേരും, ഒരു കോഴിക്കോട് സ്വദേശിയും, വീടുകളില്‍ ചികിത്സയിലുള്ള 28 പേരുമാണ് രോഗമുക്തരായത്.
.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *