April 30, 2026

കെ സി വേണുഗോപാല്‍ എം.പി. തിങ്കളാഴ്ച വയനാട്ടിൽ

0
IMG-20201206-WA0026.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ :
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പര്യടനത്തിനായി എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി തിങ്കളാഴ്ച വയനാട്  ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടാണ് യു ഡി എഫ് പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ 10 മണി വെണ്‍മണിയില്‍ നടക്കുന്ന കുടുംബസംഗമത്തോടെയാണ് അദ്ദേഹത്തിന്റെ ജില്ലയിലെ പരിപാടികള്‍ക്ക് തുടക്കമാവുക. 11മണിക്ക് തലപ്പുഴ അമ്പലകൊല്ലിയില്‍ കുടുംബസംഗമം, 12 മണിക്ക് എടവക ദ്വാരക, ഉച്ചക്ക് രണ്ടിന് ഇരുളം, വൈകിട്ട് മൂന്ന് മണിക്ക് കൂടോത്തുമ്മല്‍ എന്നിവിടങ്ങളില്‍ പൊതുയോഗത്തില്‍ പങ്കെടുക്കും. നാല് മണിക്ക് കോട്ടത്തറ കുറുമ്പാലക്കോട്ടയില്‍ കുടുംബസംഗമം, വൈകിട്ട് അഞ്ചിന് വൈത്തിരിയില്‍ കണ്‍വെന്‍ഷന്‍ എന്നിങ്ങനെയാണ് കെ സി വേണുഗോപാലിന്റെ പരിപാടി
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *