April 30, 2026

വയനാട് ജില്ലയില്‍ 87 പേര്‍ക്ക് കൂടി കോവിഡ് : 149 പേര്‍ക്ക് രോഗമുക്തി

0
By ന്യൂസ് വയനാട് ബ്യൂറോ
· 85 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ
വയനാട് ജില്ലയില്‍ ഇന്ന് (11.12.20) 87 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 149 പേര്‍ രോഗമുക്തി നേടി. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 85 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രണ്ട് പേർ ഇതര സംസ്ഥാനത്ത് നിന്നും, വിദേശത്ത് നിന്നും എത്തിയതാണ്. രണ്ട് പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 12849 ആയി. 10779 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 80 മരണം. നിലവില്‍ 1990 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1443 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
*രോഗം സ്ഥിരീകരിച്ചവര്‍*
പുൽപ്പള്ളി സ്വദേശികളായ 23 പേർ, കൽപ്പറ്റ 13 പേർ, മാനന്തവാടി, ബത്തേരി 8 പേർ വീതം, മുള്ളൻകൊല്ലി 6 പേർ, മുട്ടിൽ, പനമരം, മേപ്പാടി, വെള്ളമുണ്ട മൂന്ന് പേർ വീതം, കണിയാമ്പറ്റ, തൊണ്ടർനാട് രണ്ട് പേർ വീതം, അമ്പലവയൽ, എടവക, കോട്ടത്തറ, മീനങ്ങാടി,  മൂപ്പൈനാട്, നൂൽപ്പുഴ, പടിഞ്ഞാറത്തറ, തരിയോട്, തവിഞ്ഞാൽ, വേങ്ങപ്പള്ളി, വൈത്തിരി സ്വദേശികളായ ഓരോരുത്തരുമാണ് സമ്പർക്കത്തിലൂടെ രോഗബാധിതരായത്.
ഡിസംബർ 12ന് കർണാടകയിൽ നിന്ന് വന്ന മുള്ളൻകൊല്ലി സ്വദേശി, ഡിസംബർ നാലിന് സൗദി അറേബ്യയിൽ നിന്നു വന്ന നെന്മേനി സ്വദേശി എന്നിവരാണ് ഇതര സംസ്ഥാനത്തു നിന്നും വിദേശത്തു നിന്നുമെത്തി രോഗബാധിതരായത്.
*149 പേര്‍ക്ക് രോഗമുക്തി*
കണിയാമ്പറ്റ സ്വദേശികളായ 22 പേർ, പൂതാടി 16 പേർ, കോട്ടത്തറ 13 പേർ, തരിയോട് 10 പേർ, പടിഞ്ഞാറത്തറ, എടവക 9 പേർ വീതം, മൂപ്പൈനാട് 8 പേർ, മീനങ്ങാടി 6 പേർ, കൽപ്പറ്റ, ബത്തേരി, മേപ്പാടി, തിരുനെല്ലി, വെള്ളമുണ്ട 5 പേർ വീതം, പൊഴുതന, മാനന്തവാടി, തവിഞ്ഞാൽ 4 പേർ വീതം, വെങ്ങപ്പള്ളി, പനമരം, പുൽപ്പള്ളി 3 പേർ വീതം, മുട്ടിൽ, നെന്മേനി, നൂൽപ്പുഴ 2 പേർ വീതം, കോട്ടയം, കണ്ണൂർ സ്വദേശികളായ ഓരോരുത്തരും, വീടുകളിൽ ചികിത്സയിലുള്ള 2 പേരുമാണ്  രോഗമുക്തരായത് .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *