October 13, 2024

വയനാട് ജില്ലയില്‍ 283 പേര്‍ക്ക് കൂടി കോവിഡ്: 320 പേര്‍ക്ക് രോഗമുക്തി

0
· 282 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ
വയനാട് ജില്ലയില്‍ ഇന്ന് (12.12.20) 283 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 320 പേര്‍ രോഗമുക്തി നേടി. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 282 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരാൾ വിദേശത്ത് നിന്ന് എത്തിയതാണ്.  ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 13132 ആയി. 11099 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 80 മരണം. നിലവില്‍ 1953 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1244 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
*രോഗം സ്ഥിരീകരിച്ചവര്‍*
പടിഞ്ഞാറത്തറ സ്വദേശികളായ 41 പേർ, പനമരം സ്വദേശികളായ 37 പേർ, കണിയാമ്പറ്റ 25 പേർ, ബത്തേരി 24 പേർ, മീനങ്ങാടി 22 പേർ,  കൽപ്പറ്റ, മൂപ്പൈനാട് 20 പേർ വീതം, മേപ്പാടി 16 പേർ, പൂതാടി 14 പേർ, മാനന്തവാടി 12 പേർ, അമ്പലവയൽ, തൊണ്ടർനാട് 10 പേർ വീതം, വൈത്തിരി 8 പേർ, മുട്ടിൽ 7 പേർ, എടവക, നെന്മേനി 4 പേർ വീതം, തവിഞ്ഞാൽ 3 പേർ, പൊഴുതന, നൂൽപ്പുഴ രണ്ടു പേർ വീതം, വെള്ളമുണ്ട സ്വദേശിയായ ഒരാളുമാണ് സമ്പർക്കത്തിലൂടെ രോഗബാധിതരായത്.
ഡിസംബർ നാലിന് മസ്കത്തിൽ നിന്ന് വന്ന കണിയാമ്പറ്റ സ്വദേശിയാണ് വിദേശത്തു നിന്നും എത്തി കോവിഡ് ബാധിതനായത്.
*320 പേര്‍ക്ക് രോഗമുക്തി*
കണിയാമ്പറ്റ സ്വദേശികളായ 14 പേർ, കൽപ്പറ്റ 10 പേർ, പുൽപ്പള്ളി 7 പേർ, മുട്ടിൽ 6 പേർ, ബത്തേരി, പനമരം 5 പേർ വീതം, പൂതാടി 4 പേർ, എടവക, വെള്ളമുണ്ട, പടിഞ്ഞാറത്തറ 3 പേർ വീതം, തരിയോട്, നെന്മേനി, മൂപ്പൈനാട്, തവിഞ്ഞാൽ, വൈത്തിരി, മാനന്തവാടി, തൊണ്ടർനാട് 2 പേർ വീതം, അമ്പലവയൽ, തിരുനെല്ലി, മീനങ്ങാടി, പൊഴുതന, മേപ്പാടി സ്വദേശികളായ ഓരോരുത്തരും, ഒരു തൃശ്ശൂർ സ്വദേശിയും, വീടുകളിൽ ചികിത്സയിലുള്ള 240 പേരുമാണ് രോഗമുക്തി നേടിയത്.
.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *