June 13, 2026

ജില്ലയില്‍ 361 പേര്‍ക്ക് കൂടി കോവിഡ് : · 156 പേര്‍ക്ക് രോഗമുക്തി

0
By ന്യൂസ് വയനാട് ബ്യൂറോ
· എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധ
വയനാട് ജില്ലയില്‍ ഇന്ന് (16.12.20) 361 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 156 പേര്‍ രോഗമുക്തി നേടി. അഞ്ച് ആരോഗ്യ പ്രവര്‍ത്തകന്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. മൂന്ന് പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. 
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 14069 ആയി. 11772 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 84 മരണം. നിലവില്‍ 2213 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1335 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
*രോഗം സ്ഥിരീകരിച്ചവര്‍*
ബത്തേരി -61, എടവക-45, കല്‍പ്പറ്റ -34, മേപ്പാടി -29, പടിഞ്ഞാറത്തറ -26, പനമരം -25, പൊഴുതന -19,  മൂപ്പൈനാട്, മീനങ്ങാടി -17 വീതം , വൈത്തിരി -13, മാനന്തവാടി -10, പുല്‍പള്ളി , വെങ്ങപ്പള്ളി , വെള്ളമുണ്ട- 9 വീതം , തവിഞ്ഞാല്‍ -6, കോട്ടത്തറ , കണിയാമ്പറ്റ , നെന്മേനി , അമ്പലവയല്‍ -5 വീതം , നൂല്‍പ്പുഴ -4, തരിയോട് , മുട്ടില്‍ , തിരുനെല്ലി -2 വീതം , പൂതാടി , മുള്ളന്‍കൊല്ലി  ഓരോരുത്തരുമാണ് രോഗബാധിതരായത് 
*156 പേര്‍ക്ക് രോഗമുക്തി*
പനമരം -8, തിരുനെല്ലി -7, കല്‍പ്പറ്റ -6, പുല്‍പള്ളി -5, മാനന്തവാടി, പൂതാടി – 4 പേര്‍ വീതം, മീനങ്ങാടി, ബത്തേരി -3 വീതം, തവിഞ്ഞാല്‍ -2, നെന്മേനി , തരിയോട്, മേപ്പാടി, എടവക, കണിയാമ്പറ്റ  ഒരാള്‍  വീതം, ഒരു കോഴിക്കോട് സ്വദേശി, വീടുകളില്‍ ചികിത്സയിലുള്ള 108 പേരുമാണ്  രോഗമുക്തി നേടിയത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *