December 14, 2024

സഹായി നിയമനം: കൂടിക്കാഴ്ച ജനുവരി 6-ന്

0

മാനന്തവാടി ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസിലും മാനന്തവാടി, കാട്ടിക്കുളം, പനമരം, തവിഞ്ഞാല്‍, കുഞ്ഞോം ട്രൈബല്‍ എക്‌സ്റ്റെന്‍ഷന്‍ ഓഫീസുകളിലെ സഹായി കേന്ദ്രങ്ങളിലും സഹായി നിയമനം നടത്തുന്നു. അപേക്ഷകര്‍ മാനന്തവാടി താലൂക്കില്‍ സ്ഥിര താമസക്കാരായ പട്ടികവര്‍ഗ്ഗക്കാര്‍ ആയിരിക്കണം. പ്രദേശവാസികള്‍ക്ക് മുന്‍ഗണന ലഭിക്കും. പ്രായപരിധി 18-40, യോഗ്യത- എസ്.എസ്.എല്‍.സി, ഡി.സി.എ – മറ്റ് തത്തുല്ല്യ കോഴ്‌സുകള്‍.  ഇംഗ്ലീഷ്, മലയാളം ടൈപ്പിംഗ്, ഇന്റര്‍നെറ്റ് പരിജ്ഞാനം വേണം. പ്രതിമാസം 12,000 രൂപ ഹോണറേറിയം ലഭിക്കും. താല്‍പ്പര്യമുളളവര്‍ ജാതി,വയസ്സ്, വിദ്യഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി 6 ന് രാവിലെ 11 ന്  മാനന്തവാടി ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസില്‍ കൂടിക്കാഴ്ച്ചയ്ക്ക് ഹാജരാകണം. മൂന്ന് വര്‍ഷത്തില്‍ കൂടുതല്‍ കാലം സഹായിയായി പ്രവര്‍ത്തിച്ചവര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുക്കേതില്ല. ഫോണ്‍. 04935 240210

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *