May 16, 2024

അതിജീവനത്തിന് ആത്മീയ പരിസരങ്ങള്‍ സജീവമാക്കുക: കെ.ടി.ഹംസ മുസ്ലിയാര്‍

0
01.jpg


കല്‍പ്പറ്റ : ഒരു വര്‍ഷം കഴിഞ്ഞിട്ടും ലോക ജനതയെ വിട്ടൊഴിയാതെ പിന്തുടരുന്ന കോവിഡ് മഹാമാരി പോലുള്ള വിപത്തുകളെ അതിജീവിക്കാനുള്ള മാര്‍ഗ്ഗം ആത്മീയ പരിസരങ്ങളെ സജീവമാക്കലാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജില്ലാ പ്രസിഡണ്ട് കെ.ടി.ഹംസ മുസ്ലിയാര്‍ പറഞ്ഞു. എസ് വൈ എസ് മജ്‌ലിസുന്നൂര്‍ ജില്ലാ സമിതി കല്‍പറ്റയില്‍ സംഘടിപ്പിച്ച മജ്‌ലിസുന്നൂര്‍ പ്രാര്‍ത്ഥനാ സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം
ഒരു വൈറസിന്റെ പേരില്‍ ഉറ്റവരും ഉടയവരും അകന്ന് പോയപ്പോഴും നമ്മെ ചേര്‍ത്ത് പിടിക്കാന്‍ അല്ലാഹു മാത്രമായിരുന്നു ഉണ്ടായിരുന്നത്. അതിനാല്‍ അല്ലാഹുവിലേക്ക് നമ്മെ അടുപ്പിക്കുന്ന ആത്മീയ സദസ്സുകളൊക്കെ പ്രോത്സാഹിപ്പിക്കണം ഖുര്‍ആന്‍ പാരായണം, ദിക്‌റ് സ്വലാത്തുകളെല്ലാം ജീവിതത്തിന്റെ ഭാഗമാക്കി മാറ്റണം.ഈ മാര്‍ഗ്ഗത്തില്‍ ബദ്‌റ് സ്മരണ നിറഞ്ഞു നില്‍ക്കുന്ന മജ്‌ലിസുന്നൂര്‍ സദസ്സുകള്‍ വലിയ ആത്മീയ ചൈതന്യമാണ് നല്‍കിയതെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു
സുന്നി യുവജന സംഘം ജില്ലാ പ്രസിഡണ്ട് ഇബ്‌റാഹീം ഫൈസി പേരാല്‍ അധ്യക്ഷത വഹിച്ചു മുസ്തഫ ദാരിമി പുല്‍പ്പള്ളി ഉദ്‌ബോധന പ്രഭാഷണം നടത്തി ജാഫര്‍ ഹൈതമി കല്‍പറ്റ മജ്‌ലിസുന്നൂര്‍ ആത്മീയ സദസ്സിനും സയ്യിദ് ശിഹാബുദ്ധീന്‍ തങ്ങള്‍ കാവന്നൂര്‍ പ്രാര്‍ത്ഥനാ മജ്‌ലിസിനും നേതൃത്വം നല്‍കി അഷ്‌റഫ് ഫൈസി പനമരം,കെ മുഹമ്മദ്കുട്ടി ഹസനി കണിയാമ്പറ്റ, കെ എ നാസര്‍ മൗലവി, സയ്യിദ് കെ സി കെ തങ്ങള്‍,പി സുബൈര്‍ ഹാജി,എ കെ മുഹമ്മദ് ദാരിമി,പി സി ഉമര്‍ മൗലവി, ഇ പി മുഹമ്മദലി ഹാജി,ടി കെ അബൂബക്കര്‍ മൗലവി,കുഞ്ഞമ്മദ് കൈതക്കല്‍, അബൂബക്കര്‍ റഹ്മാനി റിപ്പണ്‍, അബ്ദുല്‍ അസീസ് ഫൈസി മീനങ്ങാടി, സി എച്ച് അഷ്‌റഫ് പനമരം,ഉസ്മാന്‍ ഫൈസി തരുവണ,കുഞ്ഞിമുഹമ്മദ് കരടിപ്പാറ,അഷ്‌റഫ് ഫൈസി റിപ്പണ്‍ സംസാരിച്ചു ജില്ലാ ചെയര്‍മാന്‍ എ കെ സുലൈമാന്‍ മൗലവി സ്വാഗതവും ജില്ലാ കണ്‍വീനര്‍ ഹാരിസ് ബാദുഷ നന്ദിയും പറഞ്ഞു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *