
മാനന്തവാടി മുനിസിപ്പൽ ബസ് സ്റ്റാന്റ് പരിസരത്ത് ലോട്ടറി കച്ചവടം നടത്തി വന്നിരുന്ന പെരുവക വലിയ വീട്ടിൽ വി.സജി (50) നിര്യാതനായി. അസുഖ ബാധിതനായി ചികിത്സയിലിരിക്കെ മേപ്പാടി സ്വകാര്യ മെഡിക്കൽ കോളേജിൽ വെച്ചായിരുന്നു അന്ത്യം. പരേതരായ രാമൻ നായർ – മീനാക്ഷിയമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: ലത (വയനാട് മെഡിക്കൽ കോളേജ് ജീവനക്കാരി). മകൾ: ശരണ്യ. സഹോദരങ്ങൾ: മോഹനൻ, രാജൻ, ജയശ്രീ, സരോജിനി.



Leave a Reply