August 31, 2026

വര്‍ക്ക്‌ഷോപ് തൊഴിലാളികൾ ധര്‍ണ നടത്തി

0
IMG-20210303-WA0033.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: സ്‌ക്രോപ്പേജ് പോളിസി നിയമം,  ഇന്ധന വിലവര്‍ധനവ്, ബഫര്‍സോണ്‍ കരട് വിജ്ഞാപനം തുടങ്ങിയ കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ അസോസിയേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്‌സ് കേരളയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ നടത്തി.  ബിഎസ്എന്‍എല്‍ മാനന്തവാടി ഡിവിഷനല്‍ ഓഫിസിന് മുൻപിലായിരുന്നു സമരം. വാഹന നിയമ ഭേദഗതിയെന്ന നിലയില്‍ സ്‌ക്രോപ്പേജ് പോളിസി നടപ്പിലാക്കുന്നതിലൂടെ ഭാവിയില്‍ ദൂരവ്യാപകമായ ദുരന്തങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരും . സ്വയം തൊഴില്‍ കണ്ടെത്തി രാപ്പകല്‍ അധ്വാനിച്ച് ജീവിക്കുന്ന മേഖലയിലെ തൊഴിലാളികളെ നേരിട്ട് ബാധിക്കുന്ന നിയമം പിന്‍വലിക്കണം.  ഈ നിയമം മൂലം ഇന്ത്യൻ നിരത്തുകളില്‍ ഒരു കോടിയിലേറെ വാഹനങ്ങളും കേരളത്തില്‍ 35 ലക്ഷം വാഹനങ്ങളും പിന്‍വലിയുമെന്നാണ്  കണക്ക്. 
ഉദ്ഘാടനം ജില്ലാ പ്രസിഡൻ്റ് പ്രസാദ് കുമാർ നിർവഹിച്ചു .യൂണിറ്റ് പ്രസിഡൻ്റ് പി.ജി. ജോസ്    അധ്യക്ഷത വഹിച്ചു. സെക്രട്ടറി  കെ. എസ്  ലിനീഷ്, ട്രഷറർ പി.സി. ബിജു, കെ. എൻ. പ്രശാന്തൻ , ബിജു മനക്കൻ , എൻ.എം. ശിവദാസൻ, എ.എം. നൗഷാദ്  എന്നിവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *