പാവങ്ങൾക്ക് താങ്ങായും തണലായും; കമ്പളക്കാടിൻ്റെ മനസ്സറിഞ്ഞ ഡോക്ടർ വി. ഷംസുദ്ധീൻ വിടവാങ്ങി


Ad

കമ്പളക്കാട്: കാല്‍നൂറ്റാണ്ടോളം കമ്പളക്കാടിന്റെ മണ്ണില്‍ പരിചരണ രംഗത്ത് സജീവമായിരുന്ന ജനകീയനും, മിന്‍ഷാ ക്ലീനിക്കിലെ ഡോക്ടറുമായ  വി. ഷംസുദ്ധീന്‍ (55) വിടവാങ്ങി. കോഴിക്കോട് പതിമംഗലത്തെ പ്രമുഖ ട്രാന്‍സ്‌പോര്‍ട്ട് വ്യവസായി വഴിപോക്കില്‍ ഹുസൈന്‍ കുട്ടി ഹാജിയുടെ മൂത്ത മകനായ ഷംസുദ്ധീന്‍ 1994 ലാണ് കമ്പളക്കാടിലെത്തിയത്. അശരണരും, പാവപ്പെട്ടവര്‍ക്കുമൊക്കെയായി സൗജന്യ ചികിത്സാ സംവിധാനം ഒരുക്കിയതിലൂടെയാണ് ഡോക്ടര്‍ കമ്പളക്കടുക്കരുടെ മനസ്സില്‍ ജനകീയനായത്. പക്ഷാഘാതത്തെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ബത്തേരിയിലെ പരേതനായ പ്രശസ്ത  ഡോക്ടര്‍ അബ്ദുല്ലയുടെ മരുമകനാണ്. ഭാര്യ: നസ്‌റീന ബത്തേരി. മക്കള്‍:  മിന്‍ഷാ ഫാത്തിമ, ആമിന സിമ്‌റി (എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനി), ആയിഷ നിഹ (ബി. ഡി.എസ് വിദ്യാര്‍ത്ഥിനി), റയാ തന്‍സ (പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി). ജാമാതാക്കള്‍ ഡോ.മുഹമ്മദ് റിഷാദ് (വിംസ് കോട്ടക്കല്‍), അഷ്മില്‍ . ഖബറടക്കം സ്വദേശമായ കുന്നമംഗലത്തിനടുത്ത ചൂലാം വയല്‍ ജുമാ മസ്ജിദില്‍ ഇന്ന് രാത്രി  7 മണിക്ക് നടക്കും.

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *