ലോകത്തിന് കേരള മോഡൽ ആരോഗ്യ മാതൃക നൽകിയ പൊതുജനാരോഗ്യ വിഭാഗം ജീവനക്കാരെ ഇടത് സർക്കാർ വഞ്ചിച്ചു- എ.പി.സുനിൽ


Ad
ലോകത്തിന് ആരോഗ്യരംഗത്ത് കേരള മാതൃക സൃഷ്ടിക്കുന്നതിൽ മുഖ്യ പങ്ക് വഹിക്കുകയും കോവിഡ് 19 മഹാമാരിക്കെതിരെ പ്രതിരോധ മതിൽ തീർക്കുകയും ചെയ്ത ആരോഗ്യ വകുപ്പിലെ ഫീൽഡിൽ ജോലി ചെയ്യുന്ന പബ്ലിക് ഹെൽത്ത്  വിഭാഗം ജീവനക്കാരെ ശമ്പള പരിഷ്കരണത്തിൽ ഇടത് സർക്കാർ വഞ്ചിച്ചതായി വയനാട് ജില്ലാ മെഡിക്കൽ ഓഫീസിലേക്ക് എൻ.ജി.ഒ അസോസിയേഷൻ ജില്ലാ കമ്മറ്റി നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി സുനിൽ പറഞ്ഞു.
കോവിഡിനെതിരെ പ്രതിരോധം തീർത്ത യഥാർത്ഥ മുന്നണി പോരാളികളാണ് ജെ.എച്ച്.ഐ, എച്ച്.ഐ, ജെ.പി.എച്ച്.എൻ, പി.എച്ച്.എൻ വിഭാഗത്തിലുള്ളവർ.
പി.എസ്.സി നിയമനത്തിന് തത്തുല്യ  യോഗ്യതയുള്ള മറ്റ് പാരാമെഡിക്കൽ ജീവനക്കാരെക്കാൾ അടിസ്ഥാന ശംബളത്തിൽ 4500 രൂപയുടെ കുറവാണ് സംഭവിച്ചിട്ടുള്ളത്.
ഇത് തികഞ്ഞ അവഗണനയാണ് .
ജില്ലാ പ്രസിഡന്റ് മോബിഷ് പി തോമസ് അധ്യക്ഷത വഹിച്ചു. കെ.ടി. ഷാജി, എൻ.ജെ. ഷിബു, നളിനി ആർ.പി., സി.ജി ഷിബു, എൻ വി അഗസ്റ്റിൻ, ഷൈജു പി.ജെ, സുബ്രമണ്യൻ, അഷ്‌റഫ് ഖാൻ, ലൈജു ചാക്കോ, ജോബിൻ വർഗീസ് , അരവിന്ദ് എ .സി, അഭിജിത്ത് സി.ആർ, ശരത് ശശിധരൻ, പി.ശിവൻ എന്നിവർ സംസാരിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *