August 31, 2026

മുത്തങ്ങയിൽ നിരോധിത പുകയില ഉല്പന്നങ്ങൾ പിടികൂടി

0
IMG-20210303-WA0074.jpg
By ന്യൂസ് വയനാട് ബ്യൂറോ
  മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റ് 
2021 നിയമസഭ  തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി എക്സൈസ്   റവന്യൂ, പോലീസ് ഉദ്യോഗസ്ഥരുടെ സംയുക്ത പരിശോധനയിൽ   മൈസൂരിൽ നിന്നും കോഴിക്കോടിനുള്ള KL 15 എ 299 കെ.എസ്.ആർ.ടി.സി  ബസ്സിൽ നിന്നും നിയമ വിരുദ്ധമായി കടത്താൻ ശ്രമിച്ച    50 kg (1600 പാക്കറ്റ് ) നിരോധിത പുകയില ഉല്പന്നങ്ങൾ പിടികൂടി.  ഉടമസ്ഥനില്ലാത്ത നിലയിൽ പുറക് വശത്തെ  സീറ്റിനടിയിൽ സ്യൂട്ട് കെയ്സിലും ബാഗിലും ഒളിച്ചു വച്ച നിലയിൽ ആണ് കടത്താൻ ശ്രമിച്ചത്. കേരളത്തിൽ ഉദ്ദേശം ഒന്നര ലക്ഷം രൂപ വിലമതിക്കുന്നതാണ് കണ്ടെടുത്ത പുകയില ഉല്പന്നങ്ങൾ.  എക്‌സൈസ് ഇൻസ്‌പെക്ടർ   വി.കെ. മണികണ്ഠൻ്റെ  നേതൃത്വത്തിലുള്ള എക്സൈസ് ഉദ്യോഗസ്ഥരെ കൂടാതെ പരിശോധനയിൽ .സ്റ്റാറ്റിക് സർ വിലൻസ് ടീം ഉദ്യോഗസ്ഥരായ ശ്രീ.ബാലകൃഷ്ണൻ കെ.ജി. സ്പെഷ്യൽ വില്ലേജ് ഓഫിസർ സുൽത്താൻ ബത്തേരി, ശ്രീ.തങ്കൻ.എ.എസ്.ഐ. സുൽത്താൻ ബത്തേരി ,സുബീഷ് .സി.പി.ഒ. ഡി.എച്ച്.ക്യു  എന്നിവർ പങ്കെടുത്തു. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിവിധ വകുപ്പുകളുമായി ചേർന്ന് കർശനമായ പരിശോധനയാണ് മുത്തങ്ങയിൽ ആരംഭിച്ചിട്ടുള്ളത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *