April 20, 2024

ഇ.എ ശങ്കരന്‍ സിപിഐഎമിൽ നിന്ന് കോണ്‍ഗ്രസിലേക്ക്

0
Img 20210303 Wa0025

പുൽപ്പള്ളി:വയനാട്ടിൽ സിപിഎമ്മിലും രാജി. സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള എകെഎസ് സംസ്ഥാന സെക്രട്ടറിയും ആദിവാസി അധികാർ രാഷ്ട്രീയ മഞ്ച് അഖിലേന്ത്യ ഉപാധ്യക്ഷനുമായ ഇഎ ശങ്കരനാണ് രാജിവെച്ചത്. ഇദ്ദേഹം കോൺഗ്രസിൽ ചേരുമെന്ന് വ്യക്തമാക്കി. സിപിഎമ്മിന്റെ ആദിവാസി സംഘടനയാണ് ആദിവാസി അധികാർ രാഷ്ട്രീയ മഞ്ച്. നിലവിൽ സിപിഎം പുൽപള്ളി ഏരിയ കമ്മിറ്റി അംഗമാണ് ഇദ്ദേഹം. കോൺഗ്രസ് വിട്ട എംഎസ് വിശ്വനാഥൻ സിപിഎമ്മിൽ ചേർന്നതിൽ പ്രതിഷേധിച്ചാണ് രാജി. ശങ്കരനെ സുൽത്താൻ ബത്തേരിയിൽ സിപിഎം സ്ഥാനാർഥിയായി പരിഗണിച്ചിരുന്നു. സിപിഎമ്മിലെ മുഴുവൻ സ്ഥാനമാനങ്ങളും രാജിവെച്ചതായി ശങ്കരൻ വ്യക്തമാക്കി. ആദിവാസികളോട് വഞ്ചനാപരമായ നിലപാടാണ് എൽഡിഎഫ് സർക്കാർ കൈക്കൊണ്ടതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *