May 17, 2026

വയനാട് ജില്ലയില്‍ 67 പേര്‍ക്ക് കൂടി കോവിഡ് . 117 പേര്‍ക്ക് രോഗമുക്തി . 64 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

0
coronavirus-1.jpg
By ന്യൂസ് വയനാട് ബ്യൂറോ

വയനാട് ജില്ലയില്‍ ഇന്ന് (5.03.21) 67 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 117 പേര്‍ രോഗമുക്തി നേടി. 64 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 27251 ആയി. 25741 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 1264 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1135 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

രോഗം സ്ഥിരീകരിച്ചവര്‍
മുട്ടില്‍ സ്വദേശികള്‍ 10, പൊഴുതന 7, മാനന്തവാടി 6, വെള്ളമുണ്ട 5, കല്‍പ്പറ്റ, മീനങ്ങാടി, മൂപ്പൈനാട് 4 വീതം, അമ്പലവയല്‍, എടവക, കണിയാമ്പറ്റ 3 വീതം, മേപ്പാടി, പനമരം, പൂതാടി, ബത്തേരി, തവിഞ്ഞാല്‍, തൊണ്ടര്‍നാട് 2 വീതം, കോട്ടത്തറ, പടിഞ്ഞാറത്തറ, പുല്‍പ്പള്ളി സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. ഛത്തീസ്ഗഡില്‍ നിന്ന് വന്ന മുട്ടില്‍ സ്വദേശി, തമിഴ്‌നാട്ടില്‍ നിന്ന് വന്ന ബത്തേരി സ്വദേശി, ദുബായില്‍ നിന്ന് വന്ന പുല്‍പ്പള്ളി സ്വദേശി എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു.
.
117 പേര്‍ക്ക് രോഗമുക്തി
പനമരം 4, മാനന്തവാടി 3, തിരുനെല്ലി, വെങ്ങപ്പള്ളി, നൂല്‍പ്പുഴ 2 വീതം, തരിയോട്, പുല്‍പ്പള്ളി, കോട്ടത്തറ സ്വദേശികളായ 1 വീതം, ഒരു കോഴിക്കോട് സ്വദേശി, വീടുകളില്‍ ചികിത്സയിലായിരുന്ന 100 പേര്‍ എന്നിവരാണ് രോഗമുക്തരായത്.

398 പേര്‍ പുതുതായി നിരീക്ഷണത്തില്‍
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (5.03.21) പുതുതായി നിരീക്ഷണത്തിലായത് 398 പേരാണ്. 420 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 4542 പേര്‍. ഇന്ന് പുതുതായി 23 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 915 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 290902 സാമ്പിളുകളില്‍ 289049 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 261798 നെഗറ്റീവും 27251 പോസിറ്റീവുമാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *