May 17, 2026

ട്രെന്റ് എൽ.എസ്.എസ് പരീക്ഷാ പരിശീലനം; സംസ്ഥാന തല ഉദ്ഘാടനം നാളെ

0
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: കേരളത്തിലെ പൊതു വിദ്യാലയങ്ങളിലേയും ഗവൺമെന്റ് അംഗീകൃത വിദ്യാലയങ്ങളിലേയും നാലാം ക്ലാസ് വിദ്യാർഥികൾക്കായി നടത്തുന്ന എൽ.എസ്.എസ് പരീക്ഷക്ക് വിദ്യാർത്ഥികളെ ഒരുക്കാൻ ട്രെന്റ് സംസ്ഥാന സമിതിയുടെ നേത്യത്വത്തിൽ സംസ്ഥാനത്തെ മുഴുവൻ മേഖലകളിലും പരീക്ഷാ പരിശീലനം നടത്തുന്നു. പരീക്ഷ എഴുതുന്ന കുട്ടികൾക്കും രക്ഷിതാക്കൾക്കുമുളള ഓറിയന്റേഷൻ ക്ലാസ്, വിഷയാധിഷ്ഠിത പരിശീലനം, മാതൃക പരീക്ഷകൾ തുടങ്ങിയവ പദ്ധതിയുടെ ഭാഗമായി നടക്കും. സംസ്ഥാന തല ഉദ്ഘാടനം കൽപ്പറ്റ സമസ്ത ഓഡിറ്റോറിയത്തിൽ വെച്ച് നാളെ ഉച്ചയ്ക്ക് 2.30 ന് വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ശംസാദ് മരക്കാർ നിർവഹിക്കും. എസ്. കെ. എസ് .എസ് . എഫ്. ജില്ലാ പ്രസിഡണ്ട് മുഹിയുദ്ദീൻ കുട്ടി യമാനി അധ്യക്ഷനാവും , ട്രെന്റ് മാസ്റ്റർ ട്രെയിനർ ആശിഖ് മടവൂർ ക്ലാസിന് നേതൃ ത്വം നൽകും. എസ്.കെ.എസ്.എസ്.എഫ് ജില്ലാ ജനറൽ സെക്രട്ടറി അബ്ദുല്ലത്തീഫ് വാഫി തരുവണ പദ്ധതി വിശദീകരണം നടത്തും. ട്രെൻഡ് സംസ്ഥാന സമിതി അംഗം നൗഫൽ മാസ്റ്റർ വാകേരി, ട്രെൻഡ് ജില്ലാ ചെയർമാൻ മുനീർ വടകര, ജനറൽ കൺവീനർ റാഫി മാസ്റ്റർ തരുവണ, അബ്ബാസ് വാഫി ചെന്നലോട്, നുഹൈസ് മാസ്റ്റർ കണിയാമ്പറ്റ എന്നിവർ സംസാരിക്കും. എസ്.കെ.എസ്.എസ്എഫ് .എഫ് ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളും ട്രന്റ് ജില്ലാ സമിതി അംഗങ്ങളും, പരിപാടിയിൽ സംബന്ധിക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *