നിയമസഭ തെരഞ്ഞെടുപ്പ്;കോളനികളിൽ അദാലത്ത് നടത്തുന്നു;രാഷ്ട്രീയക്കളിയെന്ന് ആരോപണം


Ad

പൊഴുതന:തെരെഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെയും, പ്രസിഡൻറിന്റെയും നേതൃത്വത്തിൽ ഉദ്യോഗസ്ഥരേയും കൂട്ടി കോളനികളിൽ അദാലത്ത് നടത്തുന്നു. വാർഡ് മെമ്പറേയോ വികസന സമിതി യേയോ അറിയിക്കാതെ സ്വകാര്യമായി നടത്തിയ രാഷ്ട്രീയക്കളി….
തികഞ്ഞ തെരെഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്നും ഇതിന് നേതൃത്വം നൽകിയവർക്കെതിരെ ജില്ലാ കളക്ടർ കർശന നടപടി സ്വീകരിക്കണമെന്നു വാർഡ് മെമ്പർ സുധാ അനിൽ ,വാർഡ് കൺവീനർ ടി.എസ് നാസർ ,യു.ഡി.എഫ് ചെയർമാൻ കെ.വി ഉസ്മാൻ കൺവീനർ എം.എം ജോസ് എന്നിവർ ആവശ്യപ്പെട്ടു. പൊഴുതന പഞ്ചായത്തിലെ ഒന്നാം വാർഡ് ഇടിയംവയൽ ആദിവാസി കോളനിയിലാണ് സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിൽ കോളനിവാസികളെ വിളിച്ച് യോഗം നടത്തുകയും ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്, സെക്രട്ടറി , ട്രൈബൽ ഓഫീസർ എന്നിവർ പങ്കെടുത്ത് അദാലത്ത് നടത്തുകയും പെരുമാറ്റ ചട്ടവും കോവിഡ് മാനദണ്ഡവും ലംഘിക്കുകയും ചെയ്തത് .തെരെഞ്ഞെടുപ്പ് പെരുമാറ്റ ചട്ടവും കോവിഡ് പ്രോട്ടോകോളും ലംഘിച്ചു് രാഷ്ട്രീയ പ്രേരിതമായി വാർഡ് മെമ്പറെയും ,വാർഡ് വികസന സമിതിയെയും അറിയിക്കാതെ രഹസ്യമായി കോളനിയിൽ അദാലത്ത് നടത്തിയത് ചട്ടലംഘനവും കുറ്റകരവുമായതിനാൽ ബന്ധപ്പെട്ടവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *