ജയലക്ഷ്മി ജയിക്കേണ്ടത് നാടിൻ്റെ ആവശ്യമെന്ന് ബി.ജെ.പി മുമ്പ് പ്രഖ്യപിച്ച സ്ഥാനാർത്ഥി സി.മണികണ്ഠൻ
മാനന്തവാടി: നിയോജക മണ്ഡലം ബി.ജെ.പി.സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയും പിന്നീട് നിരസിക്കുകയും ചെയ്ത വ്യക്തിതിയുടെ പിന്തുണയു.ഡി.എഫ് സ്ഥാനാർത്ഥിക്ക്.മാനന്തവാടി സ്വദേശിയായ സി.മണികണ്ഠൻ ആണ് നയം വ്യക്തമാക്കിയത്. യു.ഡി.എഫ്. സ്ഥാനാർത്ഥിയായ മുൻ മന്ത്രി പി.കെ. ജയലക്ഷ്മി ഇത്തവണ ജയിക്കേണ്ടത് കാലഘട്ടത്തിൻ്റെയും നാടിൻ്റെയും ആവശ്യമാണ് ‘ . വ്യക്തിപരമായ തിരക്കുകൾക്കിടയിലും ജയലക്ഷ്മിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ അൽപ്പസമയം പങ്കെടുത്ത ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മണികണ്ഠൻ. താൻ എം.ബി.എ. പഠനം പൂർത്തിയാക്കിയിട്ടും ഫീസ് തീർത്തടക്കാൻ പണമില്ലാതെ ബുദ്ധിമുട്ടിയപ്പോൾ മന്ത്രിയായിരുന്ന ജയലക്ഷ്മി മുൻകൈ എടുത്താണ് രരണ്ടര ലക്ഷം രൂപ അടച്ചതെന്നും അങ്ങനെയാണ് തനിക്ക് എം.ബി. എ സർട്ടിഫിക്കറ്റ് ലഭിച്ചതെന്നും പറഞ്ഞപ്പോൾ മണി കണ്ഠൻ വികാരാധീനനായി. ഭാര്യയോടും കുടുംബാംഗങ്ങളോടുമൊപ്പമാണ് മണികണ്ഠൻ ജയലക്ഷ്മിയോട് നന്ദി പറഞ്ഞത് . സാമുദായികമായ ചില കുപ്രചരണങ്ങൾക്ക് മറുപടിയായി പാണ്ടിക്കടവിൽ പണിയ സമുദായത്തിലെ ദമ്പതികളുടെ വിവാഹത്തിൽ ജയലക്ഷ്മി പങ്കെടുത്തപ്പോൾ ആവേശത്തോടെയാണ് ഗ്രാമവാസികൾ എതിരേറ്റത്.
നിയോജക മണ്ഡലത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ ഉള്ളതിനാൽ വിജയപ്രതീക്ഷയിലാണ് താനെന്നും കുപ്രചരണങ്ങൾക്ക് മാനന്തവാടിയിലെ ജനങ്ങൾ മറുപടി നൽകുമെന്നും ജയലക്ഷ്മി പറഞ്ഞു. എടവക മണ്ഡലം യു.ഡി. എഫ് നേതാക്കൾക്കൊപ്പമാണ് ജയലക്ഷ്മി വിവാഹത്തിനെത്തിയത്.
Leave a Reply