April 23, 2024

വയനാടൻ അങ്കതട്ടിലേക്ക് 18 പേർ

0
കൽപ്പറ്റ:നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ അന്തിമ ചിത്രം തെളിഞ്ഞു. വയനാട് ജില്ലയിലെ മൂന്ന് നിയോജകമണ്ഡലങ്ങളിലായി 18 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. മാനന്തവാടിയിലും കല്‍പ്പറ്റയിലും 7 പേര്‍ വീതവും സുല്‍ത്താന്‍ ബത്തേരിയില്‍ 4 പേരുമാണ് മത്സരരംഗത്തുളളത്. നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുളള അവസാന ദിനമായ തിങ്കളാഴ്ച്ച കല്‍പ്പറ്റ മണ്ഡലത്തില്‍ ഒരു പത്രിക പിന്‍വലിച്ചു. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പത്രിക നല്‍കിയ ഇ.ആര്‍ സന്തോഷ് കുമാറാണ് പത്രിക പിന്‍വലിച്ചത്.  ഏപ്രില്‍ 6 ന് രാവിലെ 7 മുതല്‍ വൈകീട്ട് 6 വരെയാണ് ജില്ലയിലെ വോട്ടെടുപ്പ്.
നിയോജക മണ്ഡലം, സ്ഥാനാര്‍ത്ഥിയുടെ പേരും പാര്‍ട്ടിയും , ചിഹ്നം ക്രമത്തില്‍;
*മാനന്തവാടി:*
1. ഒ.ആര്‍ കേളു (സി.പി.ഐ-എം) – ചുറ്റിക അരിവാള്‍ നക്ഷത്രം,
2. പി.കെ ജയലക്ഷമി (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്)- കൈ
3. പള്ളിയറ മുകുന്ദന്‍ (ബി.ജെ.പി) – താമര
4. വിജയ ചേലൂര്‍ (ബഹുജന്‍ സമാജ് പാര്‍ട്ടി) – ആന
5. ബബിത ശ്രീനു (എസ്.ഡി.പി.ഐ) – താക്കോല്‍
6. കേളു കെ.കെ (സ്വതന്ത്രന്‍) – സ്റ്റെതസ്‌ക്കോപ്പ്
7. ലക്ഷമി (സ്വതന്ത്ര) – പൈനാപ്പിള്‍
*കല്‍പ്പറ്റ:*
1. അശ്വിന്‍ ഭീംനാഥ് (ബഹുജന്‍ സമാജ് പാര്‍ട്ടി) – ആന
2. അഡ്വ. ടി.സിദ്ദിഖ് (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്) – കൈ
3. സുബീഷ്. ടി.എം (ബി.ജെ.പി) – താമര
4. എം.വി ശ്രേയാംസ് കുമാര്‍ (ലോക് താന്ത്രിക് ജനതാദള്‍) – ട്രാക്ടര്‍ ഓടിക്കുന്ന കര്‍ഷകന്‍
5. സുനില്‍ വൈദ്യര്‍ (അണ്ണാ ഡെമോക്രാറ്റിക് ഹൂമന്റൈറ്റ്സ് മൂവ്മെന്റ് പാര്‍ട്ടി ഓഫ് ഇന്ത്യ) – കുടം.
6. ശൈലേഷ്.കെ (സ്വതന്ത്രന്‍) – ഫുട്‌ബോള്‍
7. ടി.സിദ്ദിഖ് (സ്വതന്ത്രന്‍) – ഗ്ലാസ് ടംബ്ലര്‍
*സുല്‍ത്താന്‍ ബത്തേരി:*
1. സി.കെ ജാനു (ബി.ജെ.പി) – താമര
2. ഐ.സി ബാലകൃഷ്ണന്‍ (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്) -കൈ
3. എം.എസ് വിശ്വനാഥന്‍ (സി.പി.ഐ-എം) – ചുറ്റിക അരിവാള്‍ നക്ഷത്രം
4. ഒണ്ടന്‍ പണിയന്‍ (സ്വതന്ത്രന്‍) – ഓട്ടോറിക്ഷ
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *