കളിക്കളങ്ങളിലും നിറസാന്നിധ്യമായി പി.കെ.ജയലക്ഷ്മി.


Ad
മാനന്തവാടി: തിരഞ്ഞെടുപ്പ് ഗോദയിൽ എന്ന പോലെ വടക്കേവയനാടിൻ്റെ കളിക്കളങ്ങളിലും നിറസാന്നിധ്യമായിരിക്കുകയാണ് യു.ഡി.എഫ്. സ്ഥാനാർത്ഥി പി.കെ. ജയലക്ഷ്മി. ചെറിയ മൈതാനങ്ങളിൽ പോലും നടക്കുന്ന കായിക മത്സരങ്ങളിൽ എത്തി കായിക താരങ്ങളെയും കായിക പ്രേമികളെയും കണ്ട് കുശലം പറഞ്ഞും വോട്ടഭ്യർത്ഥിച്ചും പ്രചരണം കൊഴുപ്പിക്കുകയാണ്.   കഴിഞ്ഞ ദിവസങ്ങളിൽ അഞ്ചുകുന്നിലെ ഫുട്ബോൾ ടൂർണ്ണമെൻ്റിലും അഞ്ചാംമൈലിൽ വോളിബോൾ ടൂർണ്ണമെൻ്റിലും എത്തിയ ജയ ലക്ഷ്മി ഏറെ നേരം കളിക്കാർക്കും കാണികൾക്കുമൊപ്പം ചിലവഴിച്ചു. 
ഗ്രാമീണ മേഖലയിലെ കളിസ്ഥലങ്ങളിൽ  
ജയലക്ഷ്മിയെത്തിയത് കൗമാരകർക്കും യുവാക്കൾക്കും ഏറെ ആവേശമായി .പ്രദേശത്തെ വീടുകളിലും സന്ദർശനം നടത്തിയാണ് സ്ഥാനാർത്ഥി ജയലക്ഷ്മി മടങ്ങുന്നത് '
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *