തികഞ്ഞ വിജയ പ്രതീക്ഷയിൽ മുൻ മന്ത്രി പി കെ ജയലക്ഷ്മി മാനന്തവാടിയിൽ പ്രചരണം ആരംഭിച്ചു


Ad

കൽപ്പറ്റ: കഴിഞ്ഞ തവണ ഇടതുപക്ഷ സ്ഥാനാർത്ഥിക്ക് ലഭിച്ചതിനേക്കാൾ ഭൂരിപക്ഷത്തോടെ വിജയിക്കാൻ കഴിയുമെന്ന തികഞ്ഞ പ്രതീക്ഷയാണ് ഉള്ളതെന്നും , മാനന്തവാടിയിൽ മെഡിക്കൽ കോളേജ് എന്നതിനെ മുൻപേ പൂർണ്ണ മനസ്സോടെ സ്വാഗതം ചെയ്തിരുന്നുവെന്നും, എന്നാൽ ഇപ്പോൾ നടത്തിയിരിക്കുന്ന മെഡിക്കൽ കോളേജ് പ്രഖ്യാപനം ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രമാണെന്നും ജയലക്ഷ്മി പറഞ്ഞു.രാവിലെ പത്ത് മണിയോടെ മൈസൂർ റോഡിലെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ നിന്നുമാണ് പ്രചരണ പരിപാടികൾ ആരംഭിച്ചത്.നഗരസഭ ചെയർപേഴ്സൺ സി കെ രത്ന വല്ലി ,മാർഗരറ്റ് തോമസ്, അഡ്വ. സിന്തു സെബാസ്റ്റ്യൻ, കോൺഗ്രസ്റ്റ് ഭാരവാഹികളായ അഡ്വ. ഗ്ളാഡി സ് ചെറിയാൻ, എം ബഷീർ, ലീഗ് ഭാരവാഹികളായ പി വി എസ് മുസ, റഷീദ് പടയൻ, കബീർ മാനന്തവാടി എന്നിവർ പ്രചരണത്തിന് നേതൃത്വം നൽകി.തുടർന്ന് കുടുംബ യോഗങ്ങളിലും ജയലക്ഷമി സംബന്ധിച്ചു.

Ad
Ad Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *