April 25, 2024

കേരള കോഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് മാനന്തവാടി താലൂക്ക് കമ്മിറ്റിയുടെ വാര്‍ഷിക സമ്മേളനവും പുതിയ ഭാര വാഹികളെ തിരഞ്ഞെടുപ്പും നടത്തി.

0
Img 20210323 Wa0073.jpg
മാനന്തവാടി: കേന്ദ്രത്തിലും കേരളത്തിലും കോണ്‍ഗ്രസ് ഇതര ഗവണ്‍മെന്റുകള്‍ അധികാരത്തില്‍ വന്നതു മുതല്‍ ലോകത്തിന് തന്നെ മാതൃകയായ, സമൂഹത്തിലെ ദുര്‍ബ്ബലരുടെയും സാധാരണക്കാരന്റെയും ആദ്യത്തേയും അവസാനത്തേയും അത്താണിയായ സഹകരണപ്രസ്ഥാനം ഇന്ന് കനത്ത വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുകയാണെന്ന്   മുന്‍ മന്ത്രിയും കെ.പി.സി.സി.ജനറല്‍ സെക്രട്ടറിയുമായ പി.കെ.ജയലക്ഷ്മി. കേരള കോഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് മാനന്തവാടി താലൂക്ക് കമ്മിറ്റിയുടെ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.ആധുനികവത്കണത്തിന്റെ ഭാഗമായി ഉളവാകുന്ന അനാരോഗ്യകരമായ മത്സരങ്ങള്‍ ഈ മേഖലയുടെ നിലനില്‍പ്പിന് തന്നെ ഭീഷണി ഉയര്‍ത്തുകയാണ്.   ഗവണ്‍മെന്റിന്റെ തെറ്റായ നയങ്ങള്‍, കടാശ്വാസ കമ്മീഷന്‍ വിധികള്‍, പുതിയ ക്ലാസിഫിക്കേഷന്‍ മാനദണ്ഡങ്ങള്‍, വര്‍ദ്ധിച്ചുവരുന്ന വായ്പാകുടിശ്ശികകള്‍,  കേന്ദ്രഗവണ്‍മെന്റ് ഇന്‍കം ടാക്‌സ്, സര്‍വ്വീസ് ടാക്‌സ്, ജി എസ് ടി, ബാങ്കിംഗ് നിയമ ഭേദഗതി എന്നിവയിലൂടെ കേരളത്തിലെ സഹകരണ മേഖലയെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് ഭയപ്പാടൊടെയാണ് നാം  നോക്കി കാണുന്നത് എന്നും പി.കെ.ജയലക്ഷ്മി പറഞ്ഞു. 
പെന്‍ഷന്‍ പ്രായം  ഉയര്‍ത്തല്‍, പരിമിതമായ സേവന വേതന വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന ക്ഷീരകര്‍ഷകര്‍, മാര്‍ക്കറ്റിംഗ് സംഘങ്ങള്‍, ഇന്‍ഡസ്ട്രിയല്‍ സംഘങ്ങള്‍,  വനിതാ സംഘങ്ങള്‍ എന്നിവയിലെ ജീവനക്കാരുടെ സേവനവേതന വ്യവസ്ഥകള്‍ എല്ലാം സര്‍ക്കാര്‍ പരിഹരിക്കണമെന്നും പി.കെ.ജയലക്ഷ്മി പറഞ്ഞു. താലൂക്ക് പ്രസിഡണ്ട് പി.എം.ദേവസ്യ ചടങ്ങില്‍ അധ്യക്ഷതവഹിച്ചു. ജില്ലാ പ്രസിഡണ്ട് കെ.സുനില്‍, ജില്‍സണ്‍ പറതൊട്ടി,ഷിജു.എന്‍.ഡി, ടി.സി.ലൂക്കോസ്, ഹരി മടക്കിമല, ബിജു നരിപ്പാറ, എം.ജി.ബാബു, സുധാകരന്‍ പുല്‍പ്പളളി, ജിജു വൈത്തിരി, ഷാജി തോമസ്, ഫൈസല്‍, ഷീന തുടങ്ങിയവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി പ്രസിഡണ്ട് പി.എം.ദേവസ്യ ഏച്ചോം, സെക്രട്ടറി ജോയ്‌സ് തൃശ്ശിലേരി എന്നിവരെ തെരഞ്ഞെടുത്തു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *