ഇലക്ഷൻ പ്രചാരണത്തിൽ വേറിട്ട രൂപവുമായി ഒ ആർ കേളു


Ad

ഇലക്ഷൻ അടുക്കുമ്പോൾ മാനന്തവാടി നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ഒ ആർ കേളുവിന്റെ പ്രചാരണത്തിന് വേറിട്ട ശൈലിയാണ്. സംസ്ഥാന സർക്കാരിന്റെ ഭരണനേട്ടങ്ങൾ കാർട്ടൂൺ രൂപത്തിൽ ചുമർ ചിത്രങ്ങൾ വരച്ചും സ്ഥാനാർത്ഥിയുടെ കൂറ്റൻ കട്ട് ഔട്ട് സ്ഥാപിച്ചുമാണ് പ്രചാരണം വേറിട്ടതാകുന്നത്.

മാനന്തവാടി എരുമത്തെരുവിലെ ഒരു സഖാവിന്റെ വീടിന്റെ ചുമരിലും ചുമര്‍ പ്പൊക്കത്തിലുമാണ് വേറിട്ട മാതൃകയില്‍ എല്‍.ഡി.എഫ് പ്രചാരണം നടത്തുന്നത്. മാനന്തവാടി ഗവ: കോളേജ് വിദ്യാര്‍ത്ഥിയായ അഭിന്‍ രാജും, മറ്റൊരു വിദ്യാര്‍ത്ഥിയായ മിഥുന്‍ ബാബുവും ഓട്ടോ െ്രെഡവര്‍ ആയ പി ഹരീഷും ചേര്‍ന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ കാര്‍ട്ടൂണ്‍ രൂപത്തില്‍ ചുമരില്‍ വരച്ചത്. ലൈഫ് ഭവന പദ്ധതി, പാലങ്ങള്‍, സ്‌കൂള്‍ കെട്ടിടങ്ങള്‍, ആരോഗ്യം, പെന്‍ഷന്‍ തുടങ്ങി സംസ്ഥാന സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ചുമര്‍ ചിത്രങ്ങളാക്കിയത്. ചിത്രങ്ങള്‍ക്ക് പുറെമെ വയനാട് ബാര്‍ബേഴ്‌സ് ബ്യൂട്ടിഷ്യന്‍സ് സമിതിയുടെ ആളുകള്‍ 14 അടിയുള്ള കട്ട് ഔട്ടറും സ്ഥാപിച്ചത് .ഇത്തരം വേറിട്ട പ്രചാരണ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് വേറിട്ട മാതൃകയാവുകയാണ് മാനന്തവാടിയിലെ
എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *